'വെറുതേ വന്നു പോകുന്ന വേഷം ചെയ്യാൻ താല്പര്യമില്ല, ആളുകൾ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്'; അവിക ​ഗോർ

അഭിനയപ്രാധാന്യമുള്ള കഥാപാത്രം ചെയ്യാനാണ് ആ​ഗ്രഹം.
Avika Gor
Avika Gorഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

'ബാലികാ വധു' എന്ന പരമ്പരയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത അഭിനേത്രിയാണ് അവിക ​ഗോർ. സിനിമ, സീരിയൽ, മ്യൂസിക് വിഡിയോ ഒക്കെയായി തിരക്കുകളിലാണ് അവിക ഇപ്പോൾ. 'അ​ഗ്ലി സ്റ്റോറി' എന്ന സിനിമയാണ് അവികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

സിനിമയിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നല്ല കഥാപാത്രങ്ങളും സ്ക്രിപ്റ്റും തിരഞ്ഞെടുക്കുന്നതിൽ താൻ അതീവശ്രദ്ധ പുലർത്താറുണ്ടെന്ന് പറയുകയാണ് അവികയിപ്പോൾ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "ആളുകൾ എന്നിൽ നിന്ന് ഒരുപാട് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഞാൻ ചെയ്യുന്ന ചില സിനിമകളിലെ കഥാപാത്രങ്ങൾ എനിക്ക് ശരിക്കും അഭിനയിക്കാനും, എന്റെ അഭിനയശേഷി എന്താണെന്ന് തെളിയിക്കാനും അവസരം നൽകുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ, എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ശരിയായ തിരക്കഥകളും, അഭിനയിക്കാൻ കൂടുതൽ സാധ്യതയുള്ള കഥാപാത്രങ്ങളും തിരഞ്ഞെടുക്കുക എന്നതാണ്.

സിനിമയിൽ വെറുമൊരു സാന്നിധ്യമായി മാത്രം നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് താല്പര്യമില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രം ചെയ്യാനാണ് ആ​ഗ്രഹം. അതിനാൽ തന്നെ, നല്ല തിരക്കഥകളും ശക്തമായ കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ ഞാൻ എപ്പോഴും വളരെ ശ്രദ്ധാലുവായിരിക്കും".- അവിക പറഞ്ഞു.

Avika Gor
'പല ദിവസങ്ങളിലും ഞാൻ രാത്രി ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്; പക്ഷേ പിറ്റേദിവസം നമുക്ക് പുതിയൊരു ദിവസമാണ്'
Avika Gor
'ഞങ്ങടെ അണ്ണനാ..' ചില ആലിംഗനങ്ങൾ വാക്കുകളേക്കാൾ ശക്തമാണ്; കണ്ണ് നിറഞ്ഞ് ചാക്കോച്ചൻ, വിഡിയോ
Avika Gor
നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ആറാഴ്ച വിശ്രമം, അപകടം നൃത്ത രം​ഗത്തിന്റെ ചിത്രീകരണത്തിനിടെ
Summary

Actress Avika Gor talks about her movie selection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nimish Ravi, Ahaana Krishna
Lenaa
Shakeela
Avika Gor with husband
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com