'ഞങ്ങടെ അണ്ണനാ..' ചില ആലിംഗനങ്ങൾ വാക്കുകളേക്കാൾ ശക്തമാണ്; കണ്ണ് നിറഞ്ഞ് ചാക്കോച്ചൻ, വിഡിയോ

കുഞ്ചാക്കോ ബോബനെ കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമാണ് വിഡിയോയിലുള്ളത്
Kunchacko Boban
Kunchacko Bobanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കുട്ടികൾക്കിടയിൽ നിറയെ ആരാധകരുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ ചാക്കോച്ചനൊപ്പമുള്ള ഒരു കുട്ടിയുടെ വിഡിയോയാണ് എല്ലാവരുടെയും മനം കവരുന്നത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു ഈ മനോഹര കാഴ്ച.

വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമാണ് വിഡിയോയിലുള്ളത്. ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി നടന് റോസാപ്പൂ കൊടുക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് അപ്രതീക്ഷിതമായി ഓടിവന്ന് കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അതിന് ശേഷം 'ഇത് ഞങ്ങടെ അണ്ണനാ...' എന്ന് ബാലന്‍ എല്ലാവരോടുമായി പറയുന്നുമുണ്ട്.

ഇരുവരും ഒന്നിച്ചുള്ള ഈ ഹൃദ്യമായ ദൃശ്യങ്ങള്‍ സൈബര്‍ ലോകം ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ആ സ്നേഹം പോരേ ചാക്കോച്ചന് എന്നും, മനം നിറയ്ക്കുന്ന കാഴ്ചയെന്നുമെല്ലാം വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ഉദ്ഘാടകൻ.

ചെന്നിത്തലയോടും സംസാരിച്ചാണ് വിദ്യാര്‍ഥി മടങ്ങിയത്. കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച 'ഉന്മാദം' സിനിമയുടെ പ്രചാരണാർഥമായിരുന്നു ചാക്കോച്ചൻ ചടങ്ങിനെത്തിയത്. ഉന്മാദത്തിലെ ചാക്കോച്ചന്റെ പെർഫോമൻസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Kunchacko Boban
നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ആറാഴ്ച വിശ്രമം, അപകടം നൃത്ത രം​ഗത്തിന്റെ ചിത്രീകരണത്തിനിടെ
Kunchacko Boban
സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ
Kunchacko Boban
'അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി, എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് വിജയ് വർമ
Summary

Kunchacko Boban with his little fan boy video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com