

ബിസിനസ് രംഗത്തേക്ക് കടന്ന് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് ആണ് ഓഗസ്റ്റ് ഒന്നിന് ലോഞ്ച് ചെയ്തത്.
ഓണ്‍ലൈന്‍ ക്ലോത്തിംഗ് ബ്രാന്‍ഡ് ആണ് കിച്ചു ആരംഭിച്ചിരിക്കുന്നത്. loopzy by kichu എന്നാണ് പേര്. ഇതിന്റെ വെബ്സൈറ്റ് ഡൊമയ്ൻ കൊല്ലം കളക്ടര്‍ ആനി ജൂല തോമസ് നിർവഹിച്ചു. ഒപ്പം കിച്ചുവിന് ആശംസകളും കളക്ടർ അറിയിച്ചു. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു കിച്ചു വെബ്സൈറ്റ് ലോഞ്ചിനായി എത്തിയത്.
വളരെയധികം സന്തോഷം എന്ന് കിച്ചു ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കിച്ചുവിന്റെ തുടക്കത്തെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകളിലൂടെ രംഗത്ത് എത്തിയത്. "വളരെ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ, എന്റെ പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ, അടിപൊളി ആണ്, കിച്ചു മോൻ ഉയരങ്ങളിൽ എത്തട്ടെ.
'അവൻ ഒരുപാട് അനുഭവിച്ചു ഈ പ്രായത്തിൽ തന്നെ. അതിൽ നിന്നെല്ലാം ജന്മം നൽകിയ അമ്മയും അച്ഛനും ഒന്നുമില്ല. അവന്റ മുഖത്തെ സന്തോഷം'., 'ആ ചിരി ഒരിക്കലും മായാതെ മങ്ങാതെ നിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, നമുക്ക് കിട്ടുന്ന ഫെയിം അംഗീകാരം ജനപിന്തുണ ഒക്കെ അഹങ്കരിക്കാനോ വന്ന വഴി മറന്നു ആഭാസം കാണിക്കാനോ നിക്കാതെ ഇങ്ങനെയുള്ള അവസരങ്ങൾക്ക് വേണ്ടിയും പ്രയോജനപ്പെടുത്താം... അഭിനന്ദനങ്ങൾ'.- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates