'പല ദിവസങ്ങളിലും ഞാൻ രാത്രി ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്; പക്ഷേ പിറ്റേദിവസം നമുക്ക് പുതിയൊരു ദിവസമാണ്'

പക്ഷേ പിറ്റേദിവസം നമുക്ക് പുതിയൊരു ദിവസമാണ്.
Shine Tom Chacko
Shine Tom Chackoവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഒരുപാട് വിഷമപരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സ്ഥലമാണ് സിനിമയെന്ന് നടൻ ഷൈൻ ടോം ചാക്കോ. പല സമയങ്ങളിലും നമ്മൾ നിരാശരായി പോകുമെന്നും അദ്ദേഹം പറഞ്ഞു. "ഒരുപാട് വിഷമപരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സ്ഥലമാണ് സിനിമ. നമ്മൾ നിരാശരായി പോകും ഒരുപാട് സമയങ്ങളിൽ.

അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിരുന്ന കൊണ്ട് എനിക്കറിയാം, കാരണം ഞാൻ പല ദിവസങ്ങളിലും രാത്രി ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. ആരോടും പറഞ്ഞിട്ടില്ല, അന്നൊന്നും ആരോടും പറയില്ല, പറയേണ്ട കാര്യവുമില്ല.

പക്ഷേ പിറ്റേദിവസം നമുക്ക് പുതിയൊരു ദിവസമാണ്. അതൊക്കെ ആൾക്കാർ മറന്നിട്ടുണ്ടാകും. നമുക്ക് പുതിയ അവസരങ്ങൾ കിട്ടും. ഇതെനിക്ക് അറിയാവുന്നതു കൊണ്ട് എനിക്ക് എത്ര പ്രശ്നങ്ങളുണ്ടായാലും പ്രശ്നമില്ല. കാര്യം എനിക്ക് ചെയ്യാനുണ്ട് അല്ലെങ്കിൽ അടുത്ത അവസരം വരും എന്നറിയാം.

പക്ഷേ പുതിയതായി വരുന്ന ആളുകൾക്ക് ഇത് അറിയണമെന്നില്ല. ഒരുപാട് പേരെ നിരാശരായി ഞാൻ കണ്ടിട്ടുണ്ട്".- ഷൈൻ ടോം ചാക്കോ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'പിന്നാലെ'യാണ് ഷൈനിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Shine Tom Chacko
'ഞങ്ങടെ അണ്ണനാ..' ചില ആലിംഗനങ്ങൾ വാക്കുകളേക്കാൾ ശക്തമാണ്; കണ്ണ് നിറഞ്ഞ് ചാക്കോച്ചൻ, വിഡിയോ
Shine Tom Chacko
നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ആറാഴ്ച വിശ്രമം, അപകടം നൃത്ത രം​ഗത്തിന്റെ ചിത്രീകരണത്തിനിടെ
Shine Tom Chacko
സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ
Summary

Shine Tom Chacko talks about his struggling days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com