ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'കള്ളൻ 50 കോടി അടിച്ചേ'; സന്തോഷവാർത്തയുമായി കുഞ്ചാക്കോ ബോബൻ

ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

ൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട്’. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. കുഞ്ചാക്കോ ബോബൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

ഞങ്ങളുടെ സിനിമ വമ്പന്‍ വിജയമാക്കിയതിനു നന്ദി എന്ന കുറിപ്പിലാണ് കള്ളന്‍ 20 കോടി അടിച്ച വിവരം താരം അറിയിച്ചത്. ചിത്രത്തിന്റെ ഇതുവരെയുള്ള എല്ലാ ബിസിനസുകളും ചേര്‍ത്താണ് ഇത്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 25 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

അതിനിടെ മികച്ച അഭിപ്രായം നേടിയതോടെ കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും കേരളത്തിൽ മാത്രം 170 തിയറ്ററുകളിലാണ് ചിത്രം കളിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ  സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താൻ കേസ് കൊട്’ നിർമിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല വിഴുങ്ങി; മലപ്പുറത്ത് യുവതി പിടിയില്‍

പണിമുടക്ക് തുടങ്ങി, അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, സഞ്ജു കളത്തിലിറങ്ങും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'അങ്ങനെ ഒരു കൊറിയന്‍ സുഹൃത്ത് ഇല്ല, കൊറിയന്‍ സമ്മാനം നാട്ടില്‍ കിട്ടുന്ന ലോക്കല്‍ വാച്ച്': 16കാരിയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓപ്പണറായി സഞ്ജു കളത്തിലിറങ്ങും, രണ്ടാം ജയം തേടി ഇന്ത്യ; സിറാജ് പുറത്തേക്ക് ?

SCROLL FOR NEXT