വീഡിയോ ദൃശ്യം 
Entertainment

കുഞ്ചാക്കോ ബോബനെ മലർത്തിയടിച്ച് ചിന്നു, 'പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ'; വി‍ഡിയോ

ചിന്നു ചാന്ദിനിക്കൊപ്പമുള്ള ഒരു ആക്ഷൻ രം​ഗം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചെമ്പൻ വിനോദ്, വിൻസി, ചിന്നു ചാന്ദിനി, ജിനു തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോൾ ചിന്നു ചാന്ദിനിക്കൊപ്പമുള്ള ഒരു ആക്ഷൻ രം​ഗം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. 

ജൂഡോ വിഡിയോ വൈറൽ

ചാക്കോച്ചനെ മലർത്തിയടിക്കുന്ന ചിന്നുവിനെയാണ് വിഡിയോയിൽ കാണുന്നത്. 'ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ!! പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ' എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. മുറിയിലെ കട്ടിലിലേക്ക് കുഞ്ചാക്കോ ബോബനെ മലർത്തിയടിക്കുകയാണ് ചിന്നു. നടി റിമ കല്ലിങ്കലിനേയും വിഡിയോയിൽ കാണാം. ചിത്രത്തിൽ ജിനുവിന്റെ കഥാപാത്രത്തെ ചിന്നു മലർത്തിയടിക്കുന്ന രം​ഗം തിയറ്ററിൽ ആവേശമായിരുന്നു. 

തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ

തമാശയ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാ​ഗ്രഹണം. ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം