Gouri G Kishan ഇൻസ്റ്റ​ഗ്രാം
Entertainment

'എന്തൊരു നാണക്കേടാണ് ? ബഹുമാനം വേണമെങ്കിൽ അത് നൽകാനും പഠിക്കുക'; ​ഗൗരിയെ പിന്തുണച്ച് ഖുശ്ബു

ബഹുമാനം ഒരിക്കലും ഒരു വൺവേ ട്രാഫിക് അല്ല.

സമകാലിക മലയാളം ഡെസ്ക്

ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബ് വ്ലോ​ഗർക്ക് ചുട്ട മറുപടി നൽകിയ ​ഗൗരി കിഷനെ പിന്തുണച്ച് കൊണ്ട് നിരവധി താരങ്ങളാണ് രം​ഗത്തെത്തുന്നത്. നടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ഖുശ്ബു സുന്ദറും. ചില മാധ്യമപ്രവർത്തകർ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും ഖുശ്ബു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

"പത്ര പ്രവർത്തനത്തിന് അതിന്റെ അടിത്തറ നഷ്ടപ്പെട്ടു. പത്രപ്രവർത്തകർ എന്ന് വിളിക്കപ്പെടുന്നവർ പത്രപ്രവർത്തനത്തെ അഴുക്കുചാലിലേക്ക് കൊണ്ടുപോകുന്നു. ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു.

എന്തൊരു നാണക്കേടാണ്?. തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഗൗരി കിഷൻ ധീരമായ നിലപാടാണ് സ്വീകരിച്ചത്. നമ്മൾ സ്ത്രീകൾ, അഭിനേതാക്കൾ, തിരിഞ്ഞു നിന്ന് അവരുടെ കുടുംബങ്ങളിലെ സ്ത്രീകളെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചാൽ ഈ പുരുഷന്മാർക്ക് കുഴപ്പമുണ്ടോ?

ബഹുമാനം ഒരിക്കലും ഒരു വൺവേ ട്രാഫിക് അല്ല. ബഹുമാനം കിട്ടണമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ബഹുമാനം നൽകാനും പഠിക്കുക".- ഖുശ്ബു കുറിച്ചു. അദേഴ്‌സ് എന്ന സിനിമയുടെ റിലീസിന് മുമ്പായി നടന്ന പത്രസമ്മളേനത്തിനിടെയായിരുന്നു നടിക്കെതിരെ അധിക്ഷേപമുണ്ടായത്.

ചിത്രത്തിലെ നായകനോട് ഗൗരിയുടെ ഭാരം എത്രയാണെന്നാണ് യൂട്യൂബര്‍ ചോദിച്ചത്. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ഗൗരി പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ഗൗരിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ധീരമായി സംസാരിക്കുകയും ചെയ്ത ഗൗരിയ്ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

Cinema News: Actress Kushboo Sundar support Gouri G Kishan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT