Lakshmi Priya ഫെയ്സ്ബുക്ക്
Entertainment

'അതെ, മോഹന്‍ലാലിന്റെ നഖം ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്'; ജീവിച്ചു പൊയ്‌ക്കോട്ടെ, നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുതെന്ന് ലക്ഷ്മി പ്രിയ

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ

സമകാലിക മലയാളം ഡെസ്ക്

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ട്രോളുകളില്‍ നിറയുകയാണ്. താരത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.

ആരാധന മൂത്ത് ഭ്രാന്തായെന്നും കൂടോത്രക്കാരിയെന്നുമൊക്കെയാണ് ചിലര്‍ ലക്ഷ്മിപ്രിയയെ വിളിച്ചത്. നഖം എന്തിനാ മണപ്പള്ളി പവിത്രന് കൊടുക്കാന്‍ വേണ്ടിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. നഖം ലേലത്തില്‍ വെക്കാനും ചിലര്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.

''അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്.'' എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ലക്ഷ്മി പ്രിയയുടെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്:

അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റില്‍ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വര്‍ഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ല്‍ ആണ്. 1989 ല്‍ ആണ് കിരീടം.വരവേല്പ്പും ആ വര്‍ഷം തന്നെയാണ്. അതിനും മുന്‍പേ 1986 ല്‍ ആണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986 ല്‍. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തില്‍ ആണ്.

പിന്നെയും വര്‍ഷങ്ങളും, ഓരോ വര്‍ഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താല്‍ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും.എത്ര എത്ര വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോര്‍ഡുകള്‍ ആണ് അതെല്ലാം. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സില്‍ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താല്‍ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.

മോഹന്‍ലാല്‍ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കില്‍ ഓസ്‌കാര്‍ അവാര്‍ഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടാകുമായിരുന്നു? ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങള്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും. സര്‍വ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയില്‍ ഞാനുമുണ്ട് എന്നതിലും.

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ. അതിനവരെ അനുവദിക്കൂ.

Lakshmi Priya gives reply to social media trolls for saying she kept Mohanlal's nails. asks so what?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT