ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ങ്ങക്ക് ഇത്ര തൊലിക്കട്ടിയോ', ലാൽ ജോസിനോട് ആരാധകൻ, മറുപടി ഇങ്ങനെ

ചിത്രത്തിലെ നായികയായ ദർശനയ്ക്കും നായകനായ ശംഭുവിനും ഒപ്പമുള്ള ചിത്രം ലാൽ ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു  

Author : സമകാലിക മലയാളം ഡെസ്ക്

ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് സോളമന്റെ തേനീച്ചകൾ എന്നാണ് പേരു നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയായ ദർശനയ്ക്കും നായകനായ ശംഭുവിനും ഒപ്പമുള്ള ചിത്രം ലാൽ ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. രസകരമായ കാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പോസ്റ്റിന് താഴെ വന്ന കമന്റിന് ലാൽ ജോസ് നൽകിയ മറുപടിയാണ്. 

 ‘‘മ്മടെ രണ്ട് തേനീച്ചകളാ ഈ ചിരിച്ചോണ്ട് നിക്കുന്നേ… (നിയമപ്രകാരമുളള മുന്നറിയിപ്പ് : ചിരി കണ്ട് അധികം അടുക്കണ്ട..തേനീച്ചയാണ് …ചെലപ്പോ കുത്തും കിട്ടും)!’’- എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. അതിനു പിന്നാലെ ‘അല്ല സാർ.... ങ്ങക്ക് ഇത്ര തൊലിക്കട്ടിയോ ഈ തേനീച്ചകളെ ഇങ്ങിനെ ചേർത്തു നിർത്താൻ?’’ എന്ന കമന്റുമായി ഒരു ആരാധകൻ എത്തി. ഇതിനാണ് ലാൽ ജോസ്  രസകരമായി മറുപടി നൽകിയത്. ‘‘മ്മട പണിയതല്ലേ’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ശംഭുവിനും ദർശനയ്ക്കുമൊപ്പം റിയാലിറ്റി ഷോ മത്സരാർത്ഥികളായിരുന്നു ആഡിസ്, വിൻസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ജോജു ജോർജും ചിത്രത്തിലെത്തുന്നുണ്ട്. പിജി പ്ര​ഗീഷാണ് തിരക്കഥ ഒരുക്കുന്നത്. വിദ്യാസാ​ഗറിന്റേതാണ് സം​ഗീതം.  എൽ.ജെ ഫിലിംസിന്റെ ബാനറിൽ ഡോ.ഇക്ബാൽ കുറ്റിപ്പുറവും മോഹനൻ നമ്പ്യാരുമാണ് നിർമാണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത