Lal Jose 
Entertainment

'ഊള ചോദ്യങ്ങള്‍ ചോദിക്കുന്ന ഹൂളിഗന്‍സ്; മൊബൈലുമായി എവിടേയും കയറി ചെല്ലും'; നിയമം വരണമെന്ന് ലാല്‍ ജോസ്

നിങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്ക് സംഭവിക്കുമ്പോഴേ മനസിലാകൂ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ടാക്കിയ തിക്കും തിരക്കും വിമര്‍ശനങ്ങള്‍ നേരിടുകയാണ്. മീഡിയക്കാരുടെ തിക്കും തിരക്കും നിയന്ത്രണാധീതമായതോടെ സലിം കുമാറിന്റെ മകന്‍ ചന്തു സലിം കുമാര്‍ പൊട്ടിത്തെറിക്കുക വരെയുണ്ടായി. ഈ സംഭവത്തില്‍ ഓണ്‍ലൈന്‍ മീഡിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയരുകയാണ്.

ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ചന്തുവിന് പ്രതികരിക്കേണ്ടി വന്ന സംഭവം സങ്കടകരമാണെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടികള്‍ സ്വീകരിക്കണമെന്നും ലാല്‍ ജോസ് പറഞ്ഞു. ആ വാക്കുകളിലേക്ക്:

വളരെ സങ്കടകരം. എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും കൂടി നമ്മളെ ആക്രമിക്കാന്‍ വരും. പക്ഷെ സത്യാവസ്ഥ നിങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്ക് സംഭവിക്കുമ്പോഴേ മനസിലാകൂ. ലോകത്ത് എല്ലാ സ്ഥലത്തും വ്യക്തിപരമായ സ്‌പേസിന് വലിയ വിലയുണ്ട്. കാമറയുമായി ഒരാളുടെ പേഴ്‌സണല്‍ സ്‌പേസിലേക്ക് കയറും മുമ്പ് അനുവാദം വാങ്ങിക്കേണ്ടതുണ്ട്. അനുവാദമില്ലാതെ കയ്യില്‍ കാമറയുണ്ട്, ജേണലിസ്റ്റുകളാണെന്ന് പറഞ്ഞ് എവിടേയും ചെന്ന് കയറാമെന്ന ധാരണ തെറ്റാണ്. അതിന് നിയമനിര്‍മാണം ഉണ്ടാകണം.

ലൈസന്‍സ് വേണം. ഒരു മൊബൈല്‍ ഫോണുമായി എവിടേയും, വൈകാരികത എന്താണെന്ന് പോലും നോക്കാതെ ഇടിച്ചു കയറുകയാണ്. ഇത് മാത്രമല്ല. സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോഴും ജിമ്മിലേക്ക് വരുമ്പോഴും പോകുമ്പോഴും ഒക്കെ മൊബൈലുമായി ഒരു സംഘം ആളുകള്‍ നില്‍ക്കുകയാണ്. അവരുടെ എല്ലാ സ്വകാര്യതയേയും ലംഘിച്ചു കൊണ്ട്. എന്നിട്ട് ചോദിക്കുന്നതോ ഈ മാലയുടെ ലോക്കറ്റ് എവിടുന്ന് വാങ്ങിയതാ എന്നതുപോലെയുള്ള ഊള ചോദ്യങ്ങളും.

ഒരു സംഘം ഹൂളിഗന്‍സ് ആണിവര്‍. അത് നിയമം മൂലം തടയേണ്ടതാണ്. സര്‍ക്കാരിന് ബാധ്യതയുണ്ട്. പൗരന്റെ പേഴ്‌സണല്‍ സ്‌പേസ് സംരക്ഷിക്കണം. ഇങ്ങനെ കടന്നാക്രമിക്കാന്‍ എന്താണ് അവര്‍ക്ക് അവകാശം? നിയമപരമായി ലൈസന്‍സ് വേണം. റിയല്‍ ജേണലിസ്റ്റുകളേയും വ്യാജന്മാരേയും തിരിച്ചറിയാന്‍ പറ്റാതായി. മൊബൈല്‍ ഉള്ളവരെല്ലാം ജേണലിസ്റ്റുകളായി. ചോദ്യം ചോദിക്കാന്‍ കുറഞ്ഞത് പൊലീസ് വെരിഫിക്കേഷന്‍ ഒക്കെ കഴിഞ്ഞ് നല്‍കുന്ന ലൈസന്‍സ് നല്‍കേണ്ട സമയം അതിക്രമിച്ചു.

Lal Jose slams online media. Asks government to bring regulations to protect the personal space and privacy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

93 വര്‍ഷത്തിനിടെ ആദ്യം; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ചരിത്രനേട്ടം

യുഎഇയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം; 13 തരം വര്‍ക്ക് പെര്‍മിറ്റുകള്‍ പ്രഖ്യാപിച്ച് മന്ത്രാലയം

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് ഇടപാടില്‍ 134 രേഖകള്‍ ഇഡിക്ക് കൈമാറണമെന്ന് കോടതി

'ഭാര്യയെ കൈവിട്ടു', അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച- വിഡിയോ

SCROLL FOR NEXT