വീഡിയോ ദൃശ്യം 
Entertainment

എന്താണ് താടി വടിക്കാത്തത്? ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ലാലേട്ടന്റെ മറുപടി 

പുതിയ ചിത്രമായ നേരിന്റെ പ്രമോഷനിടെയാണ് മോഹന്‍ലാല്‍ തന്റെ താടിവിശേഷത്തെക്കുറിച്ച് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയാകുന്ന കാര്യമാണ് മോഹന്‍ലാല്‍ എന്നാണ് താടി ഷേവ് ചെയ്യുകയെന്നത്. ഒടിയന്‍ എന്ന ചിത്രത്തിനു ശേഷമാണ് മോഹന്‍ലാല്‍ ഈ ചോദ്യം പല ആവൃത്തി കേട്ടിട്ടുണ്ട്.ലലേട്ടന്റെ അഭിനയത്തിലടക്കം താടി മാറ്റംകൊണ്ടുവന്നുവെന്നും പറയുന്നവരുണ്ട്. 

ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ബോട്ടക്‌സ് ഇഞ്ചക്ഷന്‍ എടുത്തെന്നും ഈ ഇഞ്ചക്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ മുഖത്തെ മസിലുകള്‍ പഴയപടിയാകാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് താടി വയ്ക്കുന്നതെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ നേരിന്റെ പ്രമോഷനിടെയാണ് മോഹന്‍ലാല്‍ തന്റെ താടിവിശേഷത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുവിറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

"കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍,? അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. താടി മാറ്റി മീശ പിരിക്കുന്ന മോഹന്‍ലാലിനെ എന്നു കാണാന്‍ പറ്റുമെന്ന ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ഒപ്പുമുണ്ടായിരുന്ന ജീത്തു ജോസഫിനെ ചൂണ്ടിക്കാണിച്ച് താരം പറഞ്ഞു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരുമെന്നും മോഹന്‍ലാല്‍ തമാശയായി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT