ലോകേഷ് കനകരാജ് സ്ക്രീൻഷോട്ട്
Entertainment

'ഇനിയുള്ളത് മൂന്ന് സിനിമകൾ, എൽസിയു നിർത്തുന്നു'; വെളിപ്പെടുത്തലുമായി ലോകേഷ്, നിരാശയോടെ ആരാധകർ

മൂന്ന് ചിത്രങ്ങളോടെ എൽസിയു അവസാനിപ്പിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് രജനികാന്തിനെ നായകനാക്കിയൊരുക്കുന്ന കൂലി. ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ. എന്നാൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എൽസിയു) വിനെക്കുറിച്ച് അറിയാനാണ് സിനിമാ പ്രേക്ഷകർക്കും ആരാധകർക്കും ഏറെ താല്പര്യം.

ഇപ്പോഴിതാ എൽസിയു ആരാധകരെ നിരാശപ്പെടുത്തി കൊണ്ടുള്ള ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ലോകേഷ്. മൂന്ന് ചിത്രങ്ങളോടെ എൽസിയു അവസാനിപ്പിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യും. റോളക്‌സിന്റെ സിനിമ ചെയ്താൽ മാത്രമേ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എൽസിയു അവസാനിക്കും'- ലോകേഷ് വ്യക്തമാക്കി. ലോകേഷിന്റെ വാക്കുകൾ ആരാധകരെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

2019 ൽ പുറത്തിറങ്ങിയ കാർത്തി ചിത്രം കൈതിയിലൂടെയാണ് ലോകേഷ് എൽസിയുവിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ഈ യൂണിവേഴ്‌സ് തെന്നിന്ത്യ മുഴുവൻ ചർച്ചയാവുകയും ചെയ്തു. വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയാണ് എൽസിയുവിന്റെ ഭാഗമായി ഒടുവിൽ പുറത്തിറങ്ങിയത്.

അതേസമയം എൽസിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21