തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് നടി ലെന. ആറാം ക്ലാസ് മുതലുള്ള പ്രണയമായിരുന്നു അതെന്നാണ് ലെന പറയുന്നത്. 23-ാം വയസില്‍ വിവാഹിതരായ തങ്ങള്‍ പക്ഷെ 30-ാം വയസിലെത്തിയപ്പോഴേക്കും വിവാഹ മോചിതരായെന്നും ലെന പറയുന്നു. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്.
' 30 ാം വയസിലാണ് ഞാന്‍ ഡിവോഴ്‌സ് ആയത്. അതൊരു പ്രാക്ടിക്കല്‍ തീരുമാനം ആയിരുന്നു. 12 വയസില്‍ തുടങ്ങിയ പ്രണയം തീരുന്നത് എന്റെ 30 ാം വയസിലാണ്. ആദ്യ വിവാഹം ചെയ്തതിന് കാരണം മുന്‍ഭര്‍ത്താവുമായി ഞാന്‍ ആറാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു എന്നതാണ്. സ്‌കൂള്‍ റൊമാന്‍സായിരുന്നു. അത് വിവാഹത്തിലെത്തി.'' എന്നാണ് ആദ്യ വിവാഹത്തെക്കുറിച്ച് ലെന പറയുന്നത്.
എന്നാല്‍ വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തങ്ങള്‍ പിന്നീട് തിരിച്ചറിഞ്ഞുവെന്നാണ് ലെന പറയുന്നത്. അതോടെയാണ് ഇരുവരും പിരിയുന്നത്. പിരിഞ്ഞ ശേഷവും തങ്ങള്‍ നല്ല സുഹൃത്തക്കളായി തുടരുകയാണെന്നും ലെന പറയുന്നു. ഈയ്യടുത്തും കണ്ടതിനെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. 23 വയസിലാണ് വിവാഹം ചെയ്തത്. രണ്ട് തലങ്ങളിലേക്കാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങള്‍ രണ്ട് പേരുടെയും താല്‍പര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു'' എന്നാണ് ലെന പറയുന്നത്. .
''ഞങ്ങള്‍ ഏഴര വര്‍ഷം വിവാഹിതരായിരുന്നു. വിവാഹമോചന സമയത്ത് വൈകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രാക്ടിക്കല്‍ തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഈയ്യടുത്തും മുന്‍ഭര്‍ത്താവിനെ കണ്ടു.'' എന്നും ലെന പറയുന്നു.
സ്ത്രീകള്‍ പെട്ടെന്ന് പക്വതയിലെത്തും. എന്നാല്‍ അപ്പുറത്തുള്ള ടീനേജ് മൈന്‍ഡുള്ളയാള്‍ക്ക് ഫണ്ണായ കാര്യങ്ങള്‍ ചെയ്യണം. എന്തിനാണിത്ര സീരിയസ് ആകുന്നത്, നമുക്ക് റിലാക്‌സ് ആയി പോകാം എന്നായിരുന്നു മുന്‍ ഭര്‍ത്താവിന്റെ മനോഭാവമായിരുന്നുവെന്നും ലെന പറയുന്നു. വിവാഹ മോചനത്തിന് ശേഷം ഞാന്‍ സ്വയം പര്യാപ്തയായി. വിവാഹ സമയത്ത് സാമ്പത്തികമായി എനിക്ക് ഒന്നുമില്ലായിരുന്നുവെന്നും താരം പറയുന്നുണ്ട്. 2013 ലാണ് ലെന ആദ്യ വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീട് 2024 ല്‍ ലെന ആസ്‌ട്രോനോട്ട് ആയ പ്രശാന്ത് നായരെ വിവാഹം കഴിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates