ലിജോ ജോസ് പെല്ലിശ്ശേരി (Moonwalk) ഫെയ്സ്ബുക്ക്
Entertainment

'ആദ്യ ആഴ്ച മൂൺവാക്കിന് 140 തിയറ്ററുകൾ, പിന്നെ 12 ലേക്ക്; മലയാള സിനിമയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ?'

റിലീസ് ദിവസത്തെ തിയറ്റർ പോസ്റ്ററും നിലവിലെ തിയറ്ററുകളുടെ ലിസ്റ്റും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മൂൺവാക്ക് (Moonwalk) സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിൽ വൈകാരിക പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ വാരം 140 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ കേരളത്തില്‍ 12 തിയറ്ററുകളില്‍ മാത്രമായി ചുരുങ്ങി.

‘‘മലയാള സിനിമയിലെ ഏറ്റവും മുന്തിയ നിർമാതാവും വിതരണക്കാരനും തിയറ്റർ മുതലാളിയും കൂടി മുന്നിൽ നിന്ന് നയിച്ച ‘മൂൺവാക്ക്’ എന്ന ചലച്ചിത്രത്തിന്റെ മഹത്തായ രണ്ടാം വാരാഘോഷം. മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ. സബാഷ്. ആദ്യ ആഴ്ച- 140 തിയറ്ററുകള്‍. രണ്ടാം ആഴ്ച 12 തിയറ്ററുകള്‍.

NB: സിനിമ തിയറ്ററിൽ കണ്ടവർ ദയവായി അഭിപ്രായം കുറിക്കണം’’, ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റിലീസ് ദിവസത്തെ തിയറ്റർ പോസ്റ്ററും നിലവിലെ തിയറ്ററുകളുടെ ലിസ്റ്റും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ലിജോ ജോസ് പെല്ലിശേരിയാണ്.

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എകെ ആണ് സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതരായ നൂറിൽപ്പരം അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു