ലിജോ ജോസ് പെല്ലിശേരി, ജൂഡ് ആന്തണി ജോസഫ് (JSK) ഫെയ്സ്ബുക്ക്
Entertainment

'വി for...'; ലിജോ ജോസ് പെല്ലിശേരി ഉദ്ദേശിച്ചത് എന്ത്? 'വിവരദോഷം' എന്ന് സംവിധായകൻ ജൂഡ് ആന്തണി, വൈറലായി പോസ്റ്റ്

'വി for...'- എന്ന രണ്ട് വാക്ക് മാത്രമാണ് ലിജോ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപി ചിത്രം 'ജെഎസ്കെ'യുടെ പേര് മാറ്റലുമായി ബന്ധപ്പെട്ട വിവാദങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം നിര്‍മാതാക്കള്‍ അം​ഗീകരിക്കുകയും ചെയ്തു.

ഈ അവസരത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയായി മാറുകയാണ്. 'വി for...'- എന്ന രണ്ട് വാക്ക് മാത്രമാണ് ലിജോ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ലിജോ ജോസ് പെല്ലിശേരി ജെഎസ്കെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണോ ഉദ്ദേശിച്ചത് എന്ന കാര്യം വ്യക്തമല്ല. ജെഎസ്കെ സിനിമയുടെ പേര് തന്നെയായിരിക്കും ലിജോ ഉദ്ദേശിച്ചത് എന്നാണ് ഭൂരിഭാ​ഗം പേരും കമന്റിൽ കുറിച്ചിരിക്കുന്നത്.

നിമിഷ നേരം കൊണ്ട് തന്നെ ലിജോയുടെ പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായെത്തുന്നത്. 'വിവരമില്ലായ്മ', 'വാലിബൻ', 'വെറും ജാനകി' എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

'വിവരദോഷം' എന്നാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് കുറിച്ചിരിക്കുന്നത്. ബുധനാഴ്ച കേസ് പരി​ഗണിക്കവേ ഹൈക്കോടതിയിലാണ് പേര് മാറ്റാനുള്ള നിർദേശം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ അംഗീകരിച്ചത്. ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി എന്നാക്കി മാറ്റും.

ഒപ്പം ചില ഭാഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുള്ള നിര്‍ദേശവും അണിയറക്കാര്‍ അംഗീകരിച്ചു. ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് നേരത്തേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. ഇതോടെ നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

Director Lijo Jose Pellissery new facebook post goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT