Listin Stephen about Fahadh Faasil And Chappa Kurishu ഫെയ്സ്ബുക്ക്
Entertainment

ചാപ്പാ കുരിശില്‍ ഫഹദിന് ഞാന്‍ കൊടുത്തത് ഒരു ലക്ഷം; ഇന്ന് 10 കോടി കൊടുത്താലും കിട്ടില്ലെന്ന് ലിസ്റ്റിന്‍

തന്നെ കാസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും പറഞ്ഞെന്ന് ഫഹദ്

സമകാലിക മലയാളം ഡെസ്ക്

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയെന്നാണ് ഈയ്യടുത്ത് ചാപ്പാ കുരിശ് എന്ന ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞത്. ഇപ്പോഴിതാ ചാപ്പാ കുരിശില്‍ ഫഹദ് വന്നതിനെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചാപ്പാ കുരിശില്‍ ഫഹദിന് താന്‍ നല്‍കിയ പ്രതിഫലം ഒരു ലക്ഷം രൂപയായിരുന്നു. ഇന്ന് പത്ത് കോടി നല്‍കിയാലും ഫഹദിനെ കിട്ടാത്ത അവസ്ഥയായെന്നും ലിസ്റ്റിന്‍ പറയുന്നു.

സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ കോണ്‍വോക്കേഷനില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍. മലയാള സിനിമയിലെ പ്രമുഖര്‍ അതിഥികളായെത്തിയ പരിപാടിയില്‍ ഫഹദായിരുന്നു മുഖ്യാതിഥി.

''വിദ്യാരംഭം തുടങ്ങുമ്പോള്‍ ഞാന്‍ ഫഹദിനോട് വരണമെന്ന് പറഞ്ഞു. ചാപ്പാ കുരിശില്‍ അഭിനയിച്ച ശേഷം ഫഹദുമായി സിനിമ ചെയ്യാന്‍ എനിക്ക് പറ്റിയിട്ടില്ല. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. 2011 ല്‍ ആ സിനിമ ചെയ്യുമ്പോള്‍ ഫഹദിന് ശമ്പളം അപ്പോള്‍ കൊടുത്തിരുന്നില്ല. എല്ലാം തീര്‍ന്നപ്പോള്‍ ഫഹദിനോട് ശമ്പളത്തെക്കുറിച്ച് ചോദിച്ചു. ലിസ്റ്റിന്‍ എന്താണെന്ന് വച്ചാല്‍ തന്നാല്‍ മതിയെന്നായിരുന്നു ഫഹദ് പറഞ്ഞത്. ഫഹദ് ഒരു തുക പറ, എങ്കില്‍ എളുപ്പമാകുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് ഫഹദ് പറഞ്ഞത് ടൂര്‍ണമെന്റ് ചെയ്തത് 65000 രൂപയ്ക്കാണെന്നാണ്.'' ലിസ്റ്റിന്‍ പറയുന്നു.

''ആ സിനിമയില്‍ എ ടു സെഡ് കാര്യങ്ങളിലും ഫഹദ് ഉണ്ട്. മിക്ക സീനുകളിലും അഭിനയിച്ചിട്ടുണ്ട്. ഫുള്‍ എനര്‍ജിയില്‍ ഡയറക്ടറായിട്ടും എഴുത്തുകാരനായിട്ടും നടനായിട്ടുമെല്ലാം ആ സിനിമയില്‍ ഫഹദുണ്ടായിരുന്നു. അന്ന് ഞാന്‍ ഫഹദിന് ശമ്പളം നല്‍കിയത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തി നില്‍ക്കുകയാണ്. ഇന്ന് ഫഹദിന് അഞ്ച് കോടി കൊടുത്താലും പത്ത് കോടി കൊടുത്താലും കിട്ടിയെന്ന് വരില്ല. അതാണ് സിനിമയെന്ന് പറയുന്നതിലെ മാജിക്' എന്നും ലിസ്റ്റിന്‍ പറയുന്നു.

''കയ്യെത്തും ദൂരത്ത് ചെയ്ത ശേഷം ഒരിടവേള. പിന്നീട് ടൂര്‍ണമെന്റും കേരള കഫേയിലുമൊക്കെ ചെയ്ത ശേഷമാണ് ചാപ്പാ കുരിശിലേക്ക് വരുന്നത്. ഈയ്യടുത്ത് കൊടുത്തൊരു അഭിമുഖത്തിലും തന്റെ കരിയറിലെ ബെസ്റ്റ് സിനിമയേതെന്ന് ചോദിച്ചപ്പോള്‍ ചാപ്പാ കുരിശ് എന്നാണ് പറഞ്ഞത്. ആ അഭിമുഖം ഞാന്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്. ആ ഫഹദ് ഇന്ന് നില്‍ക്കുന്നത് പാന്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റായിട്ടാണ്. എല്ലാ ഭാഷയിലും വേണ്ട കലാകാരനായി അദ്ദേഹം മാറി.'' എന്നും അദ്ദേഹം പറയുന്നു.

ഫാസില്‍ സാറിന്റെ മകനായി സിനിമയിലെത്തിയ സമയത്ത് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. അങ്ങനെ വന്നപ്പോള്‍ സ്‌കൂളിലൊക്കെ ലീവെടുക്കുന്നത് പോലെ ചെറിയൊരു ലീവ് എടുത്ത്, തിരിച്ചു വന്നപ്പോള്‍ ഫഹദിനെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി. അതാണ് ആത്മസമര്‍പ്പണം. അഭിനയത്തോടുള്ള പരിപൂര്‍ണ സമര്‍പ്പണം. അതെല്ലാം സിനിമയിലേക്ക് കടന്നു വരുന്ന ആളുകള്‍ കണ്ടു പഠിക്കേണ്ട കാര്യമാണെന്നും ലിസ്റ്റിന്‍ പറയുന്നുണ്ട്.

പ്രസംഗത്തില്‍ ലിസ്റ്റിനെക്കുറിച്ചും ചാപ്പാ കുരിശിനെക്കുറിച്ചും ഫഹദും സംസാരിക്കുന്നുണ്ട്. ചാപ്പാ കുരിശില്‍ എന്നെ കാസ്റ്റ് ചെയ്യണ്ടാന്ന് എല്ലാവരും പറഞ്ഞപ്പോഴും ഇദ്ദേഹമാണ് എന്നെ കാസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് വിളിച്ചപ്പോള്‍ ഞാന്‍ ഓടി വന്നതെന്നാണ് ഫഹദ് പറഞ്ഞത്.

2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെ സംവിധാനം സമീര്‍ താഹിര്‍ ആണ്. സമീറിന്റെ കഥയ്ക്ക് സമീറും ഉണ്ണി ആറും ചേര്‍ന്ന് തിരക്കഥയെഴുതുകയായിരുന്നു. ഫഹദിനൊപ്പം വിനീത് ശ്രീനിവാസന്‍, റോമ, രമ്യ നമ്പീശന്‍, നിവേദ തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ജോമോന്‍ ടി ജോണ്‍ ആയിരുന്നു ഛായാഗ്രഹണം. മലയാള സിനിമയിലെ നവതരംഗത്തിന്റെ തുടക്കകാല സിനിമകളിലൊന്നാണ് ചാപ്പാ കുരിശ്.

Fahadh Faasil got paid one lakh for Chappa Kurishu says producer Listin Stephen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT