ലിസ്റ്റിന്‍ സ്റ്റീഫന്‍, സാന്ദ്രാ തോമസ്  ഫെയ്‌സ്ബുക്ക്‌
Entertainment

സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പും; നിവിന്‍ പോളിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തില്‍ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

വലിയ തെറ്റിനു തിരികൊളുത്തിയത് നടന്‍ നിവിന്‍ പോളിയാണെന്നു പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

സാന്ദ്രയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തില്‍ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എന്ന സിനിമയുടെ പരിപാടിയിലാണ് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇതേക്കുറിച്ച് സംസാരിച്ചത്. മറ്റുള്ളവര്‍ ഏറ്റെടുത്ത് ചര്‍ച്ചയാക്കാന്‍ വേണ്ടിയല്ല പറഞ്ഞത്. വിളിച്ചു വരുത്തിയ ആളുകളോടാണ് ഇത് പറഞ്ഞത്. അക്കാര്യങ്ങള്‍ എടുത്ത് പറഞ്ഞ് ലിസ്റ്റിന്‍ സിനിമയില്‍ വലിയ ലോബിയാണെന്ന രീതിയില്‍ വ്യാഖ്യാനിക്കേണ്ടതില്ല.

താന്‍ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ആ ആള്‍ക്കും തങ്ങളുടെ ടീമിലുള്ളവര്‍ക്കും വ്യക്തമായി അറിയാം. പ്രശ്‌നം പറഞ്ഞ് പരിഹരിക്കേണ്ടത് ആ വ്യക്തിയുടെ കടമയാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു നിര്‍മാതാവിന്റെ ആരോപണം. പിന്നാലെ ആ നടന്‍ നിവിന്‍ പോളിയാണെന്ന തരത്തില്‍ ചര്‍ച്ചകളും തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT