Lokah Chapter 1: Chandra ഫെയ്സ്ബുക്ക്
Entertainment

'ഉയരങ്ങളിലൂടെ പല നാടുകൾ നേടി'; വിദേശ ബോക്സോഫീസിലും വൻ നേട്ടം സ്വന്തമാക്കി ലോക

142 കോടി നേടിയ എംപുരനാണ് വിദേശ ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തുള്ള മലയാള ചിത്രം.

സമകാലിക മലയാളം ഡെസ്ക്

റെക്കോർഡുകളെല്ലാം മറികടന്ന് ചരിത്രം കുറിക്കുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര. ഇന്ത്യയിൽ മാത്രമല്ല, വിദേശ ബോക്സോഫീസിലും അമ്പരപ്പിക്കുന്ന വിജയമാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. വിദേശ ബോക്സോഫീസിൽ നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ലോക.

142 കോടി നേടിയ എംപുരനാണ് വിദേശ ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തുള്ള മലയാള ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും (93.80 കോടി) ആണ് വിദേശത്ത് നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചിത്രം. 200 കോടി ആ​ഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിലും ചിത്രം റെക്കോർഡ് കുതിപ്പാണ് നടത്തുന്നത്. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശാന്തി ബാലചന്ദ്രൻ, ഡൊമിനിക് അരുൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണിയെത്തിയപ്പോൾ സണ്ണി എന്ന കഥാപാത്രമായാണ് നസ്‌ലിൻ എത്തിയത്.

ഒടിയൻ എന്ന കഥാപാത്രമായി ദുൽഖർ സൽമാനും ചാത്തനായി ടൊവിനോയും സിനിമയിലെത്തുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് "ലോക" നേടിയത്.

ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അഞ്ച് ഭാ​ഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സാണ് ലോക.

ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നിമിഷ് രവിയാണ് ചിത്രത്തിന് ഛായാ​ഗ്രഹണം നിർവ​ഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്‌യുടേതാണ് സം​ഗീതം. ചമൻ ചാക്കോയാണ് എഡിറ്റിങ്.

Cinema News: Kalyani Priyadarshan starrer Lokah Chapter 1: Chandra overseas collection report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT