Lokah enters 300 crore club ഇന്‍സ്റ്റഗ്രാം
Entertainment

300 കോടിയും വീണു; മലയാളത്തിന്റെ നെറുകയില്‍ ഇനി ലോക; നമ്മള്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് കല്യാണി

കേരളത്തില്‍ നിന്ന് മാത്രമായി 120 കോടിയ്ക്ക് മുകളിലാണ് ലോക നേടിയത്.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ 300 കോടി സിനിമയായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 45-ദിവസത്തിനുള്ളിലാണ് ലോക ചരിത്ര നേട്ടത്തിലെത്തിയത്. ലോക 300 കോടി ക്ലബ്ബില്‍ ഇടം നേടിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയ വഴിയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കിട്ടത്.

ഈ നേട്ടത്തിന് കല്യാണി പ്രിയദര്‍ശന്‍ നന്ദി പറയുന്നത് സിനിമയിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ കടപ്പാട് അറിയിച്ചത്. ''കാമറയ്ക്ക് പിന്നിലും അരികത്തും മുമ്പിലും നിന്ന എല്ലാവരോടും, തിയേറ്ററുകള്‍ നിറച്ച എല്ലാവരോടും, നമ്മള്‍ ചരിത്രം കുറിച്ചിരിക്കുന്നു. നന്ദിയ്ക്കും അപ്പുറം'' എന്നായിരുന്നു കല്യാണി പ്രിയദര്‍ശന്റെ കുറിപ്പ്.

കള്ളിയങ്കാട്ട് നീലിയെ സൂപ്പര്‍ ഹീറോയിനായി അവതരിപ്പിക്കുന്ന ചിത്രമാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയില്‍ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തിലുമെത്തി.

നേരത്തെ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു ലോക. എമ്പുരാനെ പിന്തള്ളിയാണ് ലോക മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായത്. അതേസമയം കേരളത്തില്‍ നിന്ന് മാത്രമായി 120 കോടിയ്ക്ക് മുകളിലാണ് ലോക നേടിയത്. ഈ റെക്കോര്‍ഡ് നേരത്തെ തുടരുമിന്റെ പേരിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായി നൂറ് കോടി നേടിയ രണ്ടാമത്തെ മലയാള സിനിമയാണ് ലോക.

അഞ്ച് സിനിമകളുള്ള ലോക യൂണിവേഴ്‌സിലെ ആദ്യ സിനിമയാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടാം അധ്യായത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തനായിരുന്നു പ്രധാന കഥാപാത്രം. ടൊവിനോ തന്നെയാകും വില്ലനായും എത്തുകയെന്നാണ് അനൗണ്‍സ്‌മെന്റ് വിഡിയോ നല്‍കിയ സൂചന. രണ്ടാം അധ്യായത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകും. മൂന്നാം ഭാഗം പറയുക ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഒടിയന്റെ കഥയാകും.

Lokah enters 300 crore club in 45 days. Kalyani Priyadarshan is beyond thankful. says we made history.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT