ലോകേഷ് കനകരാജ് വിഡിയോ സ്ക്രീൻഷോട്ട്
Entertainment

റോളക്സ് എപ്പോൾ വരും?; ലോകേഷ് കനകരാജിന്റെ മറുപടി ഏറ്റെടുത്ത് ആരാധകർ

ഇപ്പോൾ ആ സിനിമയെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ വർഷം ഓ​ഗസ്റ്റ് 14നാണ് കൂലി പ്രേക്ഷകരിലേക്കെത്തുന്നത്. എന്നാൽ ലോകേഷിന്റേതായി സിനിമാ പ്രേക്ഷകർ എന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സൂര്യയ്ക്കൊപ്പമുള്ള ചിത്രത്തിനായാണ്. റോളക്സ്

സൂര്യ- ലോകേഷ് കനകരാജ് ടീമിന്റെ റോളക്സ് സ്റ്റാൻഡ് എലോൺ ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റുകൾക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. വിക്രം എന്ന സിനിമയിലെ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട നിൽക്കുന്ന കാമിയോ വേഷം അത്രത്തോളം ഹൈപ്പാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. ഇപ്പോൾ ആ സിനിമയെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സൂര്യ നായകനായ പുതിയ ചിത്രം റെട്രോ കാണുന്നതിന് ലോകേഷും എത്തിയിരുന്നു. ഈ വേളയിൽ സംവിധായകനോട് സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം ഉടൻ പ്രതീക്ഷിക്കാമോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. ഇതിന് മറുപടിയായാണ് റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ സിനിമ സംബന്ധിച്ച അപ്ഡേറ്റ് അദ്ദേഹം പങ്കുവെച്ചത്.

'റോളക്സ് വരുന്നുണ്ട്. എപ്പോൾ തുടങ്ങുമെന്ന് അറിയില്ല. എനിക്കും സൂര്യ സാറിനും വേറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. ഇപ്പോൾ കൈതി 2 ഉണ്ട്. അതെല്ലാം തീർന്ന ശേഷം ഉറപ്പായും റോളക്സ് ചെയ്യും,' എന്നായിരുന്നു ലോകേഷ് കനകരാജിന്റെ പ്രതികരണം. ലോകേഷ് കനകരാജിന്റെ എൽസിയുവിലെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) പ്രധാന വില്ലൻ കഥാപാത്രമാണ് റോളക്സ്.

2022 ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിക്രമിലായിരുന്നു ഈ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2023 ൽ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലും ഈ കഥാപാത്രത്തിന്റെ റഫറൻസ് ഉണ്ടായിരുന്നു. കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും വിവരമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT