രജനീകാന്തും ലോകേഷ് കനകരാജും/ ഫെയ്സ്ബുക്ക് 
Entertainment

രജനീകാന്ത് വിളിച്ചു, സൂപ്പര്‍സ്റ്റാറിന്റെ അവസാന ചിത്രം സംവിധാനം ചെയ്യാന്‍ ലോകേഷ് കനകരാജ്

തലൈവര്‍ 171 ലോകേഷായിരിക്കും സംവിധാനം ചെയ്യുക എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രത്തിന്റെ വിജയത്തിനു പിന്നാലെ വിജയ്‌യെ നായകനാക്കിയുള്ള ലിയോ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അപ്പോള്‍ തമിഴ് സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. സൂപ്പര്‍താരം രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു എന്നാണ് വാര്‍ത്തകള്‍. 

സംവിധായകന്‍ മിഷ്‌കിനാണ് വിവരം പുറത്തുവിട്ടത്. തലൈവര്‍ 171 ലോകേഷായിരിക്കും സംവിധാനം ചെയ്യുക എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. ആ ചിത്രം രജനീകാന്തിന്റെ കരിയറിലെ അവസാന ചിത്രമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകേഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് രജനീകാന്ത് തന്നെയാണ് അറിയിച്ചത്. യുവസംവിധായകന്റെ കഴിവില്‍ തനിക്ക് അഭിമാനവും സന്തോഷമുണ്ടെന്നും രജനീകാന്ത് പറഞ്ഞു. 

ലിയോ സിനിമയില്‍ പ്രധാനവേഷത്തില്‍ മിഷ്‌കിന്‍ എത്തുന്നുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ ലോകേഷിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. അതിനിടെ ജയിലറാണ് രജനീകാന്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 ആണ് അടുത്ത ചിത്രം. അതിനുശേഷമായിരിക്കും ലോകേഷുമായി ഒന്നിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT