കൂലി പോസ്റ്റർ, ലോകേഷ് കനകരാജ്  എക്സ്
Entertainment

'രണ്ട് മാസത്തെ കഠിനാധ്വാനമാണ് പാഴായത്'; കൂലിയിലെ രം​ഗങ്ങൾ ചോർന്നു, നിരാശ പങ്കുവച്ച് ലോകേഷ്

നാഗാര്‍ജുനയുടെ ഫൈറ്റ് രംഗങ്ങളാണ് ചോര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. നാഗാര്‍ജുനയും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു രംഗം ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. നാഗാര്‍ജുനയുടെ ഫൈറ്റ് രംഗങ്ങളാണ് ചോര്‍ന്നത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി ലോകേഷ് കനകരാജ് രംഗത്തെത്തിയിരിക്കുകയാണ്.

രണ്ട് മാസത്തെ നിരവധി പേരുടെ അധ്വാനമാണ് ഒരു റെക്കോഡിങ് കാരണം പാഴായത്. മൊത്തത്തിലുള്ള അനുഭവത്തെ നശിപ്പിക്കുന്നതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ഞാന്‍ എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നന്ദി.- ലോകേഷ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ള സ്യൂട്ട് ധരിച്ച് നാഗാര്‍ജു ഒരാളെ അടിക്കുന്നതാണ് വിഡിയോയിലുള്ളത്. കൂടാതെ നാഗാര്‍ജുനയ്ക്ക് ഒരാള്‍ തമിഴ് ഡയലോഗ് പറഞ്ഞുകൊടുക്കുന്നതും ക്ലിപ്പിലുണ്ട്. ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. സൈമണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രുതി ഹാസന്‍, സത്യരാജ്, സൗബിന്‍ ഷാഹിര്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT