Sam C S, Lokesh Kanagaraj, Anirudh ഇൻസ്റ്റ​ഗ്രാം
Entertainment

അനിരുദ്ധ് ഇല്ലാതെ ഇനി ഒരു സിനിമയും ചെയ്യില്ലെന്ന് ലോകേഷ്; 'അപ്പോൾ സാം സി എസിനെ തേച്ചോ?' എന്ന് ആരാധകർ

സാം സി എസ് ആയിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതവും പാട്ടുകളും ഒരുക്കിയത്.

സമകാലിക മലയാളം ഡെസ്ക്

തമിഴകം മാത്രമല്ല കേരളത്തിലെ സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കൈതി 2. ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കൈതി. കാർത്തി നായകനായെത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അധികം വൈകാതെ പ്രേക്ഷകരിലേക്കെത്തുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.

കൈതിയുടെ സം​ഗീതവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. സാം സി എസ് ആയിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതവും പാട്ടുകളും ഒരുക്കിയത്. എന്നാലിപ്പോൾ രണ്ടാം ഭാ​ഗത്തിൽ സാം സി എസ് ഉണ്ടാകില്ല. പകരം അനിരുദ്ധ് രവിചന്ദർ ആയിരിക്കും സിനിമയ്ക്ക് വേണ്ടി സം​ഗീതം ഒരുക്കുക.

ലോകേഷ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്. 'അനിരുദ്ധ് ഇല്ലാതെ താൻ ഇനി ഭാവിയിൽ സിനിമകൾ ചെയ്യില്ല. ഇനി അഥവാ അനിരുദ്ധ് ഇൻഡസ്ട്രി വിടുകയാണെങ്കിൽ മാത്രമേ ഞാൻ മറ്റ് ഓപ്ഷനുകൾ നോക്കുകയുള്ളൂ'- ലോകേഷ് പറഞ്ഞു.

ഈ വിഡിയോ വൈറൽ ആയതിന് പിന്നാലെയാണ് ലോകേഷ് ഒരുക്കുന്ന കൈതി 2 വിൽ സാം സി എസ് ഉണ്ടാകില്ലെന്ന് ആരാധകർ ഉറപ്പിച്ചത്. അതേസമയം, കൈതിയ്ക്ക് മുൻപ് ലോകേഷ് രജനികാന്തിനെയും കമൽ ഹാസനെയും വെച്ച് ഒരു ചിത്രം ചെയ്യുമെന്ന വാർത്തകൾ എത്തിയിരുന്നു. നിലവിൽ തമിഴ് സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2.

നേരത്തെ ചിത്രം ഈ വർഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂലിയാണ് ലോകേഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. രജനികാന്ത്, ആമിർ ഖാൻ, ഉപേന്ദ്ര, നാ​ഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരാണ് കൂലിയിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

Cinema News: Director Lokesh Kanagaraj opens up Anirudh Ravichandar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

SCROLL FOR NEXT