സൂര്യ, ലോകേഷ് കനകരാജ്/ ട്വിറ്റർ 
Entertainment

'റോളക്‌സ്' വരുന്നു വീണ്ടും; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ

കൈമാക്‌സിൽ വന്ന് മിനിറ്റുകൾ കൊണ്ട് മുഴുവൻ കയ്യടിയും നേടിയ കഥാപാത്രമായിരുന്നു സൂര്യയുടെ റോളക്‌സ് എന്ന കാമിയോ റോൾ

Author : സമകാലിക മലയാളം ഡെസ്ക്

മല ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിലെ വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ഇവരെ കൂടാതെ സിനിമയുടെ കൈമാക്‌സിൽ വന്ന് മിനിറ്റുകൾ കൊണ്ട് മുഴുവൻ കയ്യടിയും നേടിയ കഥാപാത്രമായിരുന്നു സൂര്യയുടെ റോളക്‌സ് എന്ന കാമിയോ റോൾ. 

ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനവുമായിരുന്നു താരത്തിന്റേത്. റോളക്‌സിന് പ്രത്യേക ഫാൻ ബേസ് തന്നെ ഉണ്ടായി. റോളക്‌സ് നായകനായ ഒരു ചിത്രം വേണമെന്ന ആഗ്രഹം ആരാധകർ സോഷ്യൽമീഡിയയിലൂടെ 
അറിയിച്ചിരുന്നു. അങ്ങനെ ഒരു ചിത്രം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. 

ഇന്ന് നടന്ന ആരാധക കൂട്ടായ്‌മയിൽ നടൻ സൂര്യ അത്തരത്തിലൊരു സൂചന നൽകിയിരുന്നു. റോളക്‌സിന്റെ ഒരു സ്പിൻ ഓഫ് സ്റ്റാൻഡ് എലോൺ ചിത്രം ലോകേഷ് പ്ലാൻ ചെയ്യുന്നതായി താരം അറിയിച്ചു. ചിത്രത്തിന്റെ വൺ ലൈൻ ലോകേഷ് തന്നോട് പറഞ്ഞതായയും താരം ആരാധകരോട് പറഞ്ഞു എന്നാണ് റിപ്പോർട്ട്.  സൂര്യയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ഇരുമ്പു കൈ മായാവി എന്ന ചിത്രത്തിന് മുൻപ് ചിത്രം ഉണ്ടാകുമെന്നാണ്  ട്രേഡ് അനലിസ്റ്റ് സിദ്ധാർഥ് ശ്രീനിവാസ് ട്വീറ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT