Lokesh Kanagaraj, Karthi ഇൻസ്റ്റ​ഗ്രാം
Entertainment

'ആരും എന്നെ വിശ്വസിക്കാതിരുന്നപ്പോൾ കാർത്തി വിശ്വസിച്ചു; ഇന്ന് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹമാണ്'

കൈതി എന്റെ ജീവിതം മാറ്റിമറിച്ചു.

സമകാലിക മലയാളം ഡെസ്ക്

തന്റെ പുതിയ ചിത്രം കൂലിയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ്. ഈ മാസം 14നാണ് കൂലി റിലീസിനെത്തുക. രജനികാന്തിനൊപ്പം വൻ താരനിരയാണ് കൂലിയിൽ അണിനിരക്കുക. കൂലിയുടെ പ്രൊമോഷനിടെ കൈതി 2വിനേക്കുറിച്ചും കാർത്തിയെക്കുറിച്ചും ലോകേഷ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്.

"കാർത്തി സാർ എനിക്ക് ഒരു ബ്രേക്ക് തന്നു. ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹമാണ്. മറ്റാരും എന്നെ വിശ്വസിക്കാതിരുന്നപ്പോൾ അ​​ദ്ദേഹം എന്നെ വിശ്വസിച്ചു. കൈതി എന്റെ ജീവിതം മാറ്റിമറിച്ചു."- ലോകേഷ് പറഞ്ഞു. കാർത്തിയുടെ പ്രതിബദ്ധത, വിനയം, വിശ്വാസം എന്നിവയാണ് കഥ പറയാനുള്ള ശൈലി പിന്തുടരാൻ തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കാർത്തി ഒരിക്കലും ഒരു പുതുമുഖത്തെപ്പോലെ എന്നോട് പെരുമാറിയിട്ടില്ല. എനിക്ക് അദ്ദേഹം ഒരു വലിയ താരമാണ്. കൈതിയുടെ കാര്യത്തിൽ അദ്ദേഹം എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി. ആ വിശ്വാസം ആണ് ഇപ്പോഴും എന്റെ ബലം," ലോകേഷ് വ്യക്തമാക്കി.

"കൈതി 2 ഒരു വലിയ വിജയമായിരിക്കും. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞാൻ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊരു വലിയ സ്കെയിൽ പ്രൊജക്ട് ആണ്, ഇമോഷനായാലും ആക്ഷൻ ആയാലും.- ലോകേഷ് പറഞ്ഞു. കൈതി, ലിയോ, വിക്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് കൈതി 2.

എൽസിയുവിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും കൈതി എന്നാണ് ലോകേഷ് മുൻപ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Cinema News: Lokesh Kanagaraj says karthi is the reason for his success as a director.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

'ചർച്ച തുടരും'; ഇറാൻ വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി

40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച, പ്രഖ്യാപനം പിന്നീട്

കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ...

കെജി സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും, മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ

SCROLL FOR NEXT