ലോകേഷ് കനകരാജ് കേരളത്തിൽ എത്തിയപ്പോൾ/ എക്‌സ് 
Entertainment

'തിരികെ വരും, അതുവരെ കാത്തിരിക്കുക'; ആരാധകർക്ക് നന്ദി അറിയിച്ച് ലോകേഷ് കനകരാജ്

കേരളത്തിലേക്ക് തീര്‍ച്ചതായും വീണ്ടും വരുമെന്ന് സംവിധായകൻ ലോകേഷ്

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ  ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്. കേരളത്തിലേക്ക് തീര്‍ച്ചതായും വീണ്ടും വരുമെന്നും അതുവരെ കാത്തിരിക്കണമെന്നും ലോകേഷ് എക്‌സില്‍ കുറിച്ചു.  വിജയ് ചിത്രം ലിയോയുടെ പ്രമോന്റെ ഭാഗമായി പാലക്കാട് എത്തിയ സംവിധായകന് തിരക്കില്‍ പെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന് കൊച്ചിയിൽ നിന്ന് നടക്കേണ്ടിരുന്ന വാർത്താ സമ്മേളനവും മറ്റ് രണ്ട് പ്രമോഷൻ പരിപാടികളും മാറ്റിവെച്ചു.

'ഈ സ്നേഹത്തിന് കേരളത്തിന് നന്ദി. ആൾക്കൂട്ടത്തിനിടയിൽപെട്ട് പരിക്കേറ്റതിനാൽ വാർത്താസമ്മേളനവും മറ്റ് രണ്ട് വേദികളിലും നടത്താനിരുന്ന പരിപാടികളിലും എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. കേരളത്തിൽ ആരാധകരെ കാണാൻ തീർച്ചയായും ഞാൻ മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുക'- ലോകേഷ് കുറിച്ചു.

പാലക്കാട് ലിയോ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ആരോധകരുടെ അതിരുവിട്ട ആവേശ പ്രകടനത്തില്‍ സംവിധായകന്റെ കാലിന് പരിക്കേറ്റു. പരിക്കിനെ തുടര്‍ന്ന് ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. പാലക്കാട് അരോമ തിയറ്ററില്‍ ലിയോ സിനിമയുടെ പ്രമോഷൻ പരിപാടിക്ക് സംവിധായകൻ എത്തിയപ്പോഴായിരുന്നു സംഭവം. ആയിരക്കണക്കിന് ആളുകളാണ് ലോകേഷിന് കാണാൻ പാലക്കാട് അരോമ തിയറ്ററില്‍ എത്തിയത്.


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT