ലോകേഷ് കനകരാജ്  
Entertainment

'കൂലി' തുടങ്ങുന്നതിന് മുൻപ് ശബരിമലയിൽ ദർശനം നടത്തി ലോകേഷ് കനകരാജ്

സൺപിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ കള്ളക്കടത്തുകാരനായാണ് രജിനിയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Author : സമകാലിക മലയാളം ഡെസ്ക്

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കൂലി. ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി ലോകേഷ് ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി. ലോകേഷിനൊപ്പം എഴുത്തുകാരനും നിർമ്മാതാവുമായ രത്‌നകുമാറും ലിയോയുടെ സഹ-എഴുത്തുകാരനും ഉണ്ടായിരുന്നു. ലോകേഷിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയതിന്റെ ചിത്രം രത്നകുമാറാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ജൂണിൽ ചെന്നൈയിൽ‌ വച്ച് കൂലിയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. രജിനികാന്തിന്റെ 171-ാമത്തെ ചിത്രം കൂടിയാണ് കൂലി. സൺപിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു കള്ളക്കടത്തുകാരനായാണ് രജിനിയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കുന്നത്.

പീരിയോഡിക് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന കൂലി ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമല്ലെന്നാണ് വിവരം. 2025 ൽ ചിത്രം റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

വിജയ്‌ നായകനായെത്തിയ ലിയോയാണ് ലോകേഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കൂലിക്ക് ശേഷം കൈതി 2 ന് വേണ്ടി കാർത്തിയുമായി കൈകോർക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ശ്രുതി ഹാസനൊപ്പം ഇനിമേൽ എന്ന സം​ഗീത ആൽബത്തിലും ലോകേഷ് അഭിനയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകേഷിന്റെ അഭിനയരം​ഗത്തേക്കുള്ള ചുവടുവയ്പ്പിനും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 14 വർഷത്തിന് ശേഷം വിജയിയെയും തൃഷയേയും പ്രധാന വേഷത്തിൽ അവതരിപ്പിച്ച ലിയോ ബോക്സോഫീസിൽ മികച്ച പ്രതികരണമാണ് നേടിയത്. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം ആണ് രജിനിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !