ഇന്ദ്രജിത്ത്, എം പദ്മകുമാർ, സുരാജ് വെഞ്ഞാറമൂട്/ ഫേയ്സ്ബുക്ക് 
Entertainment

പത്താം വളവുമായി എം പദ്മകുമാർ, സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ; മോഷൻ പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള മാമാങ്കത്തിനു ശേഷമുള്ള പദ്മകുമാറിന്റെ മലയാള ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.  മോഷൻ പോസ്റ്റർ പുറത്തുവിട്ടായിരുന്നു പ്രഖ്യാപനം. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് 'പത്താം വളവ്' എന്നാണ് പേരു നൽകിയിരിക്കുന്നത്. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളാണ് മോഷന്‍ പോസ്റ്റർ പങ്കുവെച്ചത്. 

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുജിഎമ്മിന്‍റെ ബാനറില്‍ ഡോക്ടർ സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് നിര്‍മ്മാണം. രതീഷ് റാം ഛായാ​ഗ്രഹണവും രഞ്ജിന്‍ രാജ് സം​ഗീതവും നിർവഹിച്ചിരിക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. കലാസംവിധാനം രാജീവ് കോവിലകം. ചമയം ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം അയേഷ ഷഫീര്‍. 

മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള മാമാങ്കത്തിനു ശേഷമുള്ള പദ്മകുമാറിന്റെ മലയാള ചിത്രമാണിത്. ജോജു ജോർജിനെ നായകനാക്കിയുള്ള ജോസഫ് വലിയ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുക്കുന്നത് പദ്മകുമാർ തന്നെയാണ്. 'വിചിത്തിരന്‍' എന്നു പേരിട്ടിരിക്കുന്ന റീമേക് ചിത്രത്തിൽ ആര്‍ കെ സുരേഷ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ബി സ്റ്റുഡിയോസിന്‍റെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ