Magic Mushrooms from Kanjikuzhi Nadirshah - Vishnu Unnikrishnan new film- 'മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി' സ്വിച്ച് ഓണ്‍  Special Arrangement
Entertainment

മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി; നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും

ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകന്‍ നിര്‍വഹിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'കട്ടപ്പനയിലെ ഋത്വിക് റോഷന്' എന്ന ചിത്രത്തിന് ശേഷം 'മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി' എന്ന ചിത്രത്തിലൂടെയാണ് സംഘം ഒന്നിക്കുന്നത്. ( Magic Mushrooms from Kanjikuzhi ) നാദിര്‍ഷയുടെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകന്‍ നിര്‍വഹിച്ചു. സിനിമയുടെ നിര്‍മ്മാതാവ് അഷ്‌റഫ് പിലാക്കല്‍ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു.

ടോട്ടല്‍ ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍ എന്ന ലേബലില്‍ എത്തുന്ന ചിത്രത്തില്‍ അക്ഷയ ഉദയകുമാറാണ് നായികയായെത്തുന്നത്. ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ബിജുകുട്ടന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, പ്രമോദ് വെളിയനാട്, ബോബി കുര്യന്‍, ശാന്തിവിള ദിനേശ്, അരുണ്‍ പുനലൂര്‍, മീനാക്ഷി ദിനേശ്, മനീഷ കെഎസ്, പൂജ മോഹന്‍രാജ്, ആല്‍ബിന്‍, ഷമീര്‍ ഖാന്‍, ത്രേസ്യാമ്മ, സുഫിയാന്‍, ആലിസ് പോള്‍ തുടങ്ങിയവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. കാമറ സുജിത്ത് വാസുദേവ്, എഡിറ്റര്‍ ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT