രാജമൗലി ചിത്രത്തിൽ പൃഥ്വിരാജ് ഇല്ല ഇൻസ്റ്റ​ഗ്രാം
Entertainment

രാജമൗലി ചിത്രത്തിൽ പൃഥ്വിരാജ് ഇല്ല; പകരമെത്തുക ബോളിവുഡ് നടൻ

1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ രാജമൗലിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബുവാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പൃഥ്വിരാജ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുമെന്ന് മുൻപ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ഭാ​ഗമാകില്ലെന്നാണ് ഏറ്റവും ഒടുവിൽ‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചെന്ന വാർത്തകളാണ് വരുന്നത്.

അപ്രതീക്ഷിതമായ ചില കാരണങ്ങൾക്കൊണ്ട് പൃഥ്വിരാജിന് ചിത്രത്തിന്റെ ഭാഗമാക്കാൻ സാധിക്കില്ല. അതിനാൽ പൃഥ്വിരാജിന് കരുതിവെച്ചിരുന്ന റോളിലേക്ക് ജോൺ എബ്രഹാമിനെ പരിഗണിച്ചു. സിനിമയിലെ നായികയായ പ്രിയങ്ക ചോപ്രയുമായുള്ള ജോൺ എബ്രഹാമിന്റെ ചില രംഗങ്ങള്‍ ഹൈദരാബാദിൽ ഉടൻ ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് അണിയറപ്രവർത്തകർക്കിടയിൽ നിന്ന് യാതൊരു സ്ഥിരീകരണവുമുണ്ടായിട്ടില്ല.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജാണ് അടുത്തിടെ ഇക്കാര്യം അറിയിച്ചത്. ‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആര്‍ ആര്‍ ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല.

ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?