സിത്താരയുടെ ചിത്രം ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ വന്നപ്പോള്‍, മഹേഷ് ബാബു മകള്‍ സിത്താരയ്ക്കും ഭാര്യ നമ്രതയ്ക്കുമൊപ്പം/ ഇന്‍സ്റ്റഗ്രാം 
Entertainment

ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ മകളുടെ ചിത്രം; സന്തോഷം പങ്കുവച്ച് മഹേഷ് ബാബു

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് സിത്താരയുടെ ചിത്രങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമാലോകത്തെ സൂപ്പര്‍താരമാണ് മഹേഷ് ബാബു. താരത്തിന്റെ മകള്‍ സിത്താര ഗട്ടമനേനിയും അച്ഛന്റെ വഴി പിന്‍തുടരാനുള്ള തീരുമാനത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ സിത്താര ഡാന്‍സ് വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് സിത്താരയുടെ ചിത്രങ്ങള്‍. 

പിഎംജെ ജ്വല്ലറിയുടെ പുതിയ മുഖമാണ് സിത്താര. ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ് ടൈംസ് സ്‌ക്വയറില്‍ താരപുത്രിയുടെ മുഖം തെളിഞ്ഞത്. മകളെ പ്രശംസിച്ചുകൊണ്ട് മഹേഷ് ബാബു ടൈംസ് സ്‌ക്വയറില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചു. ടൈസ് സ്‌ക്വയറില്‍ പ്രകാശം നിറയ്ക്കുന്നു. നിന്നില്‍ അഭിമാനിക്കുന്നു. തിളങ്ങുന്നത് തുടരൂ.- എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. 

മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രതയും മകളെ പ്രശസ്തിച്ചുകൊണ്ട് എത്തി. നിരവധി പേരാണ് താരപുത്രിക്ക് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. മഹേഷ് ബാബു നായകനായി എത്തിയ സര്‍ക്കാര് വാരി പേട്ട് എന്ന ചിത്രത്തിലൂടെ സിത്താര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി