ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടി മഹിമ ചൗധരിക്ക് സ്തനാര്‍ബുദം; രോഗവിവരം പുറത്തുവിട്ട് അനുപം ഖേര്‍; വിഡിയോ

കീമോ ചികിത്സയ്ക്കിടെ കണ്ടുമുട്ടിയ ഒരു കുട്ടിയാണ് തനിക്ക് അത്മവിശ്വാസം തന്നതെന്നും മഹിമ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് വ്യക്തമാക്കി ബോളിവുഡ് നടി നടി മഹിമ ചൗധരി. നടന്‍ അനുപം ഖേര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് മഹിമ രോഗത്തെക്കുറിച്ച് പറഞ്ഞത്. റുട്ടീന്‍ ചെക്കപ്പിലാണ് രോഗബാധിതയായ വിവരം മഹിമ അറിയുന്നത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. മുടിയില്ലാത്ത അവസ്ഥയിലാണ് മഹിമയെ വിഡിയോയില്‍ കാണുന്നത്. 

തന്റെ പുതിയ സിനിമയിലെ പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചുകൊണ്ടാണ് അനുപം ഖേര്‍ മഹിമയെ വിളിക്കുന്നത്. ആ സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഹിമ. വെബ് സീരീസിലും സിനിമയിലും അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുടി ഇല്ലാത്തതിനെ തുടര്‍ന്ന് ഒന്നും സ്വീകരിക്കാനുള്ള ആത്മവിശ്വാസം തനിണ്ടായിരുന്നില്ല എന്നാണ് മഹിമ പറയുന്നത്. വെപ്പുമുടി വച്ച് അഭിനയിച്ചാല്‍ കുഴപ്പമുണ്ടോ എന്ന് അനുപം ഖേറിനോട് ചോദിച്ചതിന് പിന്നാലെയാണ് തന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് മഹിമ തുറന്നു പറയുന്നത്. ചികിത്സയിലൂടെ പൂര്‍ണമായി മാറ്റിയെടുക്കാമായിരുന്ന മഹിമയുടേത്. എന്നാല്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള ഭയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നുപോയെന്നും താരം വ്യക്തമാക്കി. കീമോ ചികിത്സയ്ക്കിടെ കണ്ടുമുട്ടിയ ഒരു കുട്ടിയാണ് തനിക്ക് അത്മവിശ്വാസം തന്നതെന്നും മഹിമ പറയുന്നു. 

മഹിമയെ ഹീറോ എന്നു വിളിച്ചുകൊണ്ടാണ് അനുപം ഖേര്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലോകത്തെ നിരവധി സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇവളുടെ മനോഭാവം. ഈ വിവരം വെളിപ്പെടുത്തുന്നതില്‍ ഞാനും പങ്കാളിയാവണം എന്ന് അവള്‍ ആഗ്രഹിച്ചു. അവള്‍ എന്നെ വിളിക്കുന്നത്. അവസാനിക്കാത്ത പ്രതീക്ഷയുള്ളയാള്‍ എന്നാണ്. എന്നാല്‍ നീയാണ് എന്റെ ഹീറോ. സുഹൃത്തുക്കളെ നിങ്ങള്‍ ഇവള്‍ സ്‌നേഹവും ആശംസകളും അനുഗ്രഹവും പ്രാര്‍ത്ഥനയും നല്‍കൂ. സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇവള്‍. പറക്കാന്‍ ഇവളിപ്പോള്‍ തയാറാണ്. - അനുപം ഖേര്‍ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്