Major Ravi about Keerthichakra ഫെയ്സ്ബുക്ക്
Entertainment

കീര്‍ത്തിചക്ര കഥ പറയാന്‍ ബിജു മേനോന്‍ കൊണ്ടുപോയത് ചീട്ട് കളി സംഘത്തിലേക്ക്; മിണ്ടിപ്പോകരുതെന്ന് പറഞ്ഞ് ഇറങ്ങി: മേജര്‍ രവി

ബിജു പതിനായിരത്തിന്റെ കെട്ട് കൊടുത്തു

സമകാലിക മലയാളം ഡെസ്ക്

മേജര്‍ രവി എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രമാണ് കീര്‍ത്തിചക്ര. ചിത്രത്തിലെ മോഹന്‍ലാലിന്റെ മേജര്‍ മഹാദേവന്‍ ഐക്കോണിക് കഥാപാത്രമായി മാറുകയും കീര്‍ത്തിചക്രയ്ക്ക് തുടര്‍ച്ചയുണ്ടാവുകയും ചെയ്തു. എന്നാല്‍ കീര്‍ത്തിചക്ര താന്‍ ആദ്യം ബിജു മേനോനെ വച്ച് ചെയ്യാനിരുന്ന സിനിമയാണെന്നാണ് മേജര്‍ രവി പറയുന്നത്.

ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെയാണ് കീര്‍ത്തിചക്രയുടെ അറിയാക്കഥ മേജര്‍ രവി പങ്കുവെക്കുന്നത്. ബിജു മേനോനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നാണ് മേജര്‍ രവി പറയുന്നത്. പിന്നീടുണ്ടായ ചില സംഭവങ്ങളാണ് ബിജു മേനോനില്‍ നിന്നും മോഹന്‍ലാലിലേക്ക് കീര്‍ത്തിചക്രയെത്താന്‍ കാരണമായത്.

''കീര്‍ത്തിചക്രയും കൊണ്ട് ഞാന്‍ 2000 മുതല്‍ നടക്കുന്നുണ്ട്. ബിജു മേനോനെ നായകനാക്കി തുടങ്ങാനിരുന്നതാണ്. ബിജു മേനോനോട് കഥ പറയുകയും ഇഷ്ടപ്പെടുകയും ചെയ്തു. ബിജു തന്നെ നിര്‍മാതാക്കളെ കൊണ്ടുവന്നു. അമേരിക്കയില്‍ നിന്നുള്ള കുറച്ചുപേര്‍. അവര്‍ കഥ കേള്‍ക്കാനായി ഹോട്ടലിലേക്ക് വിളിച്ചു. ബിജുവും ഞാനും ചെന്നു. അവര്‍ മൂന്ന് നാലു പേരുണ്ടായിരുന്നു. ചീട്ട് കളി നടക്കുന്നുണ്ട്. ചെന്നതും ബിജു ഒരു പതിനായിരത്തിന്റെ കെട്ട് എടുത്ത് കൊടുത്തു. കളിക്കാന്‍ വേണ്ടി'' മേജര്‍ രവി പറയുന്നു.

''ഞാന്‍ അരികില്‍ ഇരിക്കുകയാണ്. കീര്‍ത്തിചക്രയുടെ തിരക്കഥ കയ്യിലുണ്ട്. കഥ പറയാന്‍ തുടങ്ങി. ഞാന്‍ കഥ പറയുമ്പോള്‍ അവര്‍ അവിടെ കളിയില്‍ മുഴുകിയിരിക്കുകയാണ്. ഞാന്‍ അഞ്ച് മിനുറ്റ് പറഞ്ഞ ശേഷം മടക്കി. അവിടെ ഞാന്‍ പറഞ്ഞത് ഇവിടെ പറയാന്‍ പറ്റില്ല. അവിടെ നിന്നും ഇറങ്ങിപ്പോന്നു. പോരുമ്പോള്‍ ബിജുവിനോട് ഞാന്‍ പറഞ്ഞു, ഇവന്മാര്‍ പടവും ചെയ്യില്ല ഒന്നും ചെയ്യില്ല. നിന്നെ ചീട്ടുകളിക്കാന്‍ കമ്പനിയ്ക്ക് വിളിച്ചതാണ്, ഞാന്‍ പോകുവാണ്'' മേജര്‍ രവി പറയുന്നു.

''ബിജു മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും മിണ്ടിപ്പോകരുത് എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. തിരക്കഥ വീട്ടില്‍ കൊണ്ടുവച്ചു. രണ്ട് കൊല്ലം അവിടെ തന്നെയിരുന്നു. ഒരു ദിവസം തോന്നി, മോഹന്‍ലാലിനോട് പറഞ്ഞാല്‍ എങ്ങനെയിരിക്കും? അങ്ങനെ തിരക്കഥ പൊടി തട്ടിയെടുത്തു. മദ്രാസില്‍ നിന്നും വണ്ടിയെടുത്ത് വന്ന് കഥ പറഞ്ഞു. അപ്പോള്‍ തന്നെ ഡേറ്റും കിട്ടി. വീട്ടില്‍ വന്ന ശേഷം ഇതിപ്പോ എങ്ങനെ ഷൂട്ട് ചെയ്യും എന്ന ടെന്‍ഷനായി. പിന്നെ ഷൂട്ട് ചെയ്തു. നമുക്ക് തോന്നിയത് പോലെ''എന്നും അദ്ദേഹം പറയുന്നു.

Major Ravi wanted to make Keerthichakra with Biju Menon as hero. But a bad experience from Biju Menon made him change plans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT