അർജുനും മലൈകയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

അര്‍ജുനെ ചുംബിച്ച് മലൈക, ന്യൂ ഇയര്‍ ചിത്രവുമായി പ്രണയ ജോഡികള്‍, വൈറല്‍

പുതുവര്‍ഷത്തില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഹിറ്റ് പ്രണയജോഡികളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. പുതുവര്‍ഷത്തില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അര്‍ജുന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന മലൈകയെയാണ് ചിത്രത്തില്‍ കാണുന്നത്. 

ഹലോ 2023, പ്രണയവും പ്രകാശവും- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. ലൈറ്റുകൊണ്ട് അലങ്കരിച്ച വലിയ മരത്തിനു മുന്നില്‍ നിന്നുകൊണ്ടാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്. പ്രണയജോഡികളെന്നും മികച്ച കപ്പിളെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് ഏറെ. 

ഒന്നിച്ചാണ് ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുന്നത്. ബോളിവുഡ് നടന്‍ വരുണ്‍ ധവാനും ഭാര്യ നടാഷ ധലാലും ഇവര്‍ക്കൊപ്പമുണ്ട്. ഇവര്‍ക്കൊപ്പമുള്ള ന്യൂഇയര്‍ ഈവിന്റെ ചിത്രങ്ങളും മലൈകയും അര്‍ജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. 2019ലാണ് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT