ഫിറ്റ്നസില് വളരെ അധികം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. താരത്തിന്റെ സൗന്ദര്യത്തിനു പിന്നാലും ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ്. വര്ക്കൗട്ടിനൊപ്പം യോഗയും മലൈക പരിശീലിക്കാറുണ്ട്. സോഷ്യല് മീഡിയയിലൂടെ വര്ക്കൗട്ട് വിഡിയോകളും മറ്റും താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുന്നത് ജിമ്മില് നിന്ന് മലൈക പങ്കുവെച്ച പുതിയ വിഡിയോ ആണ്.
വര്ക്കൗട്ടിനിടയിലെ ഇടവേളകള് ആനന്ദകരമാക്കാന് ട്വെര്ക്കിങ് ചെയ്യുന്ന മലൈകയാണ് വിഡിയോയില്. വാരാന്ത്യത്തിലേക്കുള്ള എന്റെ വരവ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരാധകരോട് അവരുടെ ഡാന്സ് വിഡിയോ പങ്കുവെക്കാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും താരത്തിന്റെ വിഡിയോ ആരാധകരെ ആവേശത്തിലാക്കുകയാണ്. ട്വെര്ക്കിങ് മനോഹരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates