മാളിവിക ജയറാം/ ഇൻസ്റ്റ​ഗ്രാം സ്ക്രീൻഷോട്ട് 
Entertainment

'എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം?' കാമുകന്റെ ചിത്രം വെളിപ്പെടുത്തി മാളവിക

പ്രിയപ്പെട്ടവന് പിറന്നാൾ ആശംസിച്ച് മാളവിക

Author : സമകാലിക മലയാളം ഡെസ്ക്

ഭ്യൂഹങ്ങൾക്കൊടുവിൽ കാമുകന്റെ ചിത്രം വെളിപ്പെടുത്തി മാളവിക ജയറാം. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം എന്ന കുറിപ്പോടെയാണ് മാളവിക ഇൻസ്റ്റ​ഗ്രാം സ്റ്റേറിയായി ചിത്രം പങ്കുവെച്ചത്. എന്നാൽ ചിത്രത്തിലുള്ള ആളെ കുറിച്ച് മറ്റ് സൂചനകളൊന്നും മാളവിക നൽകിയിട്ടില്ല.

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് മാളവിക സൂചന നൽകിയത്. രണ്ട് കൈകൾ ചേർത്തുവെച്ചൊരു ചിത്രം മുൻപ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിട്ടിരുന്നു. ഇതിന് പിന്നാലെ യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന ചിത്രവും മാളവിക പങ്കുവെച്ചു. ഇരുവരും മുഖാമുഖം നിൽക്കുന്നതിനാൽ യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല. 'സ്വപ്‌നങ്ങളിതാ യാഥാർഥ്യമാകുന്നു' എന്ന കുറിപ്പോടെയാണ് മാളവിക ചിത്രം പോസ്റ്റ് ചെയ്തത്. 

പോസ്റ്റിന് താഴെ കാളിദാസവും അമ്മ പാർവതിയും കമന്റ് ചെയ്‌തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'അളിയാ' എന്നായിരുന്നു കാളിദാസൻ പോസ്റ്റിന് താഴെ കമന്റ് ചെയ്‌തത്. അതേസമയം 'ചക്കിക്കുട്ടാ' എന്നായിരുന്നു പാർവതിയുടെ പ്രതികരണം. പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോയിലും അഭിനയിച്ച മാളവിക സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

'L ഫാമിലി'യ്ക്ക് വട്ടം വെക്കാന്‍ തമിഴില്‍ നിന്നൊരു 'L ബ്രാന്റ്'; സ്‌ക്രീനുകള്‍ പിടിച്ചെടുത്ത് ഡിസി; വിസ്മയയ്ക്ക് പണിയാകുമോ?

'പ്രായമായാലും പ്രായമാകില്ല'! പുതിയ ടെക്നിക് കണ്ടെത്തി ​ഗവേഷകർ

യൂട്യൂബും പണി തന്നു, ഇനി കാശ് വാരല്‍ എളുപ്പമല്ല; മാനദണ്ഡം കടുപ്പിച്ചു, വിശദാംശങ്ങള്‍