മാളവിക/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

മെസ്സിയുടെ ഓർമയ്ക്ക്; വിടപറഞ്ഞ വളർത്തുനായയുടെ ചിത്രം കൈയിൽ പച്ചകുത്തി മാളവിക 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മെസ്സിയുടെ മുഖം കൈയിൽ പച്ചകുത്തിയ വിവരം താരപുത്രി പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെയാണ് ജയറാമിന്റെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട അം​ഗം വിടപറഞ്ഞത്. മെസ്സി എന്ന വിളിപ്പേരുള്ള വളർത്തുനായ. പ്രിയ വളർത്തുനായയുടെ വേർപാടിൽ കുടുംബത്തിലെ എല്ലാവരേയും വേദനയിലാഴ്ത്തിയിരുന്നു. പാർവതിയും കാളിദാസും മാളവികയും പങ്കുവച്ച കുറിപ്പുകളിലെല്ലാം ഈ വേദന നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ മെസ്സിയുടെ ചിത്രം കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് മാളവിക. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മെസ്സിയുടെ മുഖം കൈയിൽ പച്ചകുത്തിയ വിവരം താരപുത്രി പങ്കുവച്ചത്. എന്റെ ഹൃദയം എന്ന കുറിപ്പിനൊപ്പമാണ് ടാറ്റുവിന്റെ ചിത്രം താരം പോസ്റ്റ് ചെയ്തത്. മെസ്സിയുടെ ജനനദിവസവും മാളവിക കയ്യിൽ കുറിച്ചിട്ടുണ്ട്. എന്നാൽ മരണദിവസത്തിനു പകരം ഇൻഫിനിറ്റിയുടെ ചിഹ്നമാണ് കയ്യിൽ പച്ചകുത്തിയത്.  

കഴിഞ്ഞ ദിവസം മെസ്സിയുടെ ഓർമകളുമായി ഒരു കുറിപ്പ് മാളവിക പങ്കുവച്ചിരുന്നു. ഇതെഴുതാനുള്ള ധൈര്യം സംഭരിക്കാനായി എനിക്ക് കുറച്ചു ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് കയറി വരുന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. മെസ്സി, നീ ഞങ്ങളുടെ വളർത്തുനായ മാത്രമല്ല. നീ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് ഞങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചത്. സമാധാനമായി ഉറങ്ങൂ. എന്നെങ്കിലും മറ്റൊരു ലോകത്ത് നമ്മൾ വീണ്ടും കാണുമെന്ന് ഉറപ്പു നൽകുന്നു. നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാക്കുതരുന്നു. അതുവരെ എന്റെ മാലാഖ ഉറങ്ങുക.- എന്നാണ് മാളവിക കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

SCROLL FOR NEXT