മാളവിക ജയറാം/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

കൈകൾ കോർത്ത് കാറിനുള്ളിൽ! മാളവിക ജയറാം പ്രണയത്തിൽ? ചർച്ചയായി ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ്

കാമുകൻ ആരെന്ന ചോ​ദ്യവുമായി നിരവധി പേരാണ് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയതാരം ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരപുത്രി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് മാളവിക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റാറ്റസാണ്. പ്രണയത്തിലാണെന്ന് സൂചന നൽകുന്നതാണ് സ്റ്റാറ്റസ്. 

കൈകൾ കോർത്ത് പിടിച്ച് കാറിൽ ഇരിക്കുന്നതാണ് ചിത്രം. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതോടെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകൾ സജീവമായി. കാമുകൻ ആരെന്ന ചോ​ദ്യവുമായി നിരവധി പേരാണ് എത്തുന്നത്. വൈകാതെ താരപുത്രി തന്നെ പ്രണയം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

അതിനിടെ മാളവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായും വാർത്തകളുണ്ട്. ‘മായം സെയ്ത് പോവെ’ എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് മാളവികയ്ക്കൊപ്പം അഭിനയിച്ചത്. മോഡലിങ്ങിലും പരസ്യ ചിത്രങ്ങളിലുമെല്ലാം മാളവിക സജീവമാണ്

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT