Entertainment

'വീട്ടുകാർക്കൊപ്പം ഒരു വെറൈറ്റിക്ക് ചെക്കന്റെ വീടുകാണാൻ ഞാനും വന്നു', വിവാഹ തീയതി സസ്പെൻസ്, വീഡിയോയുമായി മാളവിക

വിവാഹത്തിന് ശേഷം താമസിക്കേണ്ട വീട് വധു നേരത്തെ കാണുന്നതിൽ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മാളവിക പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും സമൂഹമാധ്യമങ്ങളിലും വൈറൽ ജോഡിയാണ്. പെണ്ണുകാണൽ മുതലുള്ള എല്ലാ കാര്യങ്ങളും തന്റെ യുട്യുബ് ചാനലിലൂടെ മാളവിക പങ്കുവെക്കാറുണ്ട്. ഇരുവരുടേയും വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. മാളവിക തന്നെയാണ് ഇക്കാര്യം യുട്യുബ് ചാനലിലൂടെ പങ്കുവെച്ചത്. 

വിവാഹ തീയതി നിശ്ചയിക്കൽ ചടങ്ങിന് വീട്ടുകാരുടെ ഒപ്പം മാളവികയും ചെക്കന്റെ വീട്ടിൽ പോയിരുന്നു. വിവാഹത്തിന് ശേഷം താമസിക്കേണ്ട വീട് വധു നേരത്തെ കാണുന്നതിൽ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മാളവിക പറഞ്ഞു. സാധരണ ചെക്കന്റെ വീട്ടിലേക്ക് വിവാഹത്തിന് മുൻപ് പെണ്ണു പോകാറില്ല, പക്ഷേ ഒരു വെറൈറ്റിക്ക് വീട്ടുകാരുടെ കൂടെ ഞാനും ഇങ്ങ് പോന്നു എന്ന് മാളിവിക പറഞ്ഞു.

വിവാഹ നിശ്ചയമായി നടത്താൻ തീരുമാനിച്ചിട്ടില്ലാത്തത് കൊണ്ട് വിവാഹ തീയതിയും മുഹൂർത്തവും അവിടെ വെച്ച് തന്നെ തീരുമാനിച്ചു‌. എന്നാൽ എന്നാണ് വിവാഹമെന്നത് സസ്പെൻസാണ്. നായികാ നായകൻ എന്ന റിലായിറ്റി ഷോയ്‌ക്കു ശേഷം ലാൽ ജോസ് ചിത്രമായ തട്ടിൻപുറത്ത് അച്ചുതനിൽ മാളവികയും തേജസും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് മാളവിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'തഹജ്ജുദിന് എഴുന്നേൽക്കാത്തവർ കളി കാണാൻ പുലർച്ചെ 3ന് ഉണരുന്നു'; മുസ്ലിം യുവാക്കളുടെ ഫുട്ബോൾ ഭ്രമത്തിനെതിരെ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ

ആകാശം കീഴടക്കാം; പൈലറ്റാകാൻ അവസരം, രാജീവ് ഗാന്ധി അക്കാദമിയിൽ പഠിക്കാം

നൂറല്ല, അളക വായിച്ചത് 109 പുസ്തകം! ആറാം ക്ലാസുകാരിക്ക് 'അപൂർവ്വ സമ്മാനവുമായി' പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി

'എന്നെ ഏറ്റവും കൂടുതൽ‌ ഇഷ്ടപ്പെടുന്നത് ജെൻ ആൽഫയാണ്; അവർക്ക് രവീന്ദ്രനെ അറിയില്ല, പക്ഷേ 'ബെന്നി ബ്രോ'യെ അറിയാം'- വിഡിയോ