Malavika Mohanan ഇൻസ്റ്റ​ഗ്രാം
Entertainment

'സിനിമയിൽ നിശ്ചിത നിയമങ്ങളൊന്നുമില്ല; വിജയവും പരാജയവുമൊക്കെ അതിന്റെ ഭാ​ഗം'

വിജയവും തിരിച്ചടികളും ഈ യാത്രയുടെ അനിവാര്യമായ ഭാഗമാണെന്നും നടി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഡെസ്ക്

ഭാഷയുടെയോ ദേശത്തിന്റെയോ അതിർവരമ്പുകൾ ഇപ്പോഴത്തെ സിനിമാ നിർമാണത്തിൽ ഇല്ലെന്ന് നടി മാളവിക മോഹനൻ. എല്ലാ ഇൻഡസ്ട്രിയിലെയും മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാ​ഗ്യമായി കരുതുന്നുവെന്നും മാളവിക അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞു.

"ഇന്നത്തെ സിനിമകൾക്ക് ശരിക്കും അതിരുകളില്ല. നിങ്ങളൊരു നല്ല പ്രൊജക്ടിന്റെ ഭാ​ഗമാണെങ്കിൽ അത് എല്ലായിടത്തേക്കും എത്തും. ഭാഷ ഇതിനൊന്നും ഒരു തടസമേയല്ല. എല്ലാ ഇൻഡസ്ട്രിയിലെയും പ്ര​ഗത്ഭരായ ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാ​ഗ്യമായി കരുതുന്നു.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള മികച്ച ഫിലിംമേക്കേഴ്സിനൊപ്പവും അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്ന ഒരിടത്തിലാണ് ഞാനിപ്പോൾ".-മാളവിക പറഞ്ഞു. അതേസമയം, വിജയവും തിരിച്ചടികളും ഈ യാത്രയുടെ അനിവാര്യമായ ഭാഗമാണെന്നും നടി കൂട്ടിച്ചേർത്തു.

"എല്ലാ സിനിമയും തിയറ്ററുകളിൽ നന്നായി ഓടണമെന്ന് നമുക്ക് ആ​ഗ്രഹമുണ്ടാകും. എന്നാൽ ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. അത് ഇതിന്റെ ഭാ​ഗമാണ്. ഒരു അഭിനേതാവായി വളരുകയും ആവേശകരമായ പ്രൊജക്ടുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നിടത്തോളം കാലം അതാണ് പ്രധാനം".- മാളവിക കൂട്ടിച്ചേർത്തു.

"എല്ലാവരും വളരെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഒരു കലാരൂപമാണ് സിനിമ. അവിടെ നിശ്ചിത നിയമങ്ങളൊന്നുമില്ല. സെറ്റിൽ എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന് എല്ലാ കാര്യങ്ങളും നിരീക്ഷിക്കുക എന്നതാണ്. ഇപ്പോൾ കാട്ടിൽ പോയി ഒരു ഫോട്ടോ എടുക്കുമ്പോഴും ആ നിമിഷം നമ്മൾ കാണുകയും പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യും. അതേ സമീപനം തന്നെയാണ് എനിക്ക് സിനിമയോടും".- മാളവിക വ്യക്തമാക്കി.

Cinema News: Actress Malavika Mohanan opens about success and failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

അമിത വേ​ഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ

'ഒരു തമിഴ് നടിയും എന്റെ നായികയാകാന്‍ തയ്യാറായില്ല; ഒപ്പം നിന്നത് മലയാളം നടിമാര്‍ മാത്രം'; ചര്‍ച്ചയായി കെന്‍ കരുണാസ് പറഞ്ഞത്

സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് കൂടുതല്‍ മത്സര ഇനങ്ങള്‍, ഉത്തേജക മരുന്ന് ഉപയോഗം പൂര്‍ണ അയോഗ്യതയല്ല; ചട്ടങ്ങള്‍ പരിഷ്‌കരിക്കും

കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

SCROLL FOR NEXT