Malavika Mohanan about Fahadh Faasil ഇന്‍സ്റ്റഗ്രാം
Entertainment

'ഐ ലവ് ഫാഫ' എന്നത് ഇന്നത്തെ ട്രെന്റ്, കൂടെ അഭിനയിക്കണമെന്ന് ഹിന്ദിയിലെ കൂട്ടുകാര്‍ പറയും' ; ഹൃദയപൂര്‍വ്വം സീനിനെക്കുറിച്ച് മാളവിക

ആ സീന്‍ വായിച്ച് പൊട്ടിച്ചിരിച്ചു

അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയുടെ പാന്‍ ഇന്ത്യന്‍ അഡ്രസ് ആണ് ഇന്ന് ഫഹദ് ഫാസില്‍. തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയ ഫഹദ് ഹിന്ദിയിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ഫഹദിന്റെ മലയാളം സിനിമകള്‍ക്കും കേരളത്തിന് പുറത്ത് വലിയ ആരാധകരുണ്ട്. മലയാള സിനിമയിലേക്ക് പലരും ഇന്ന് ആകര്‍ഷിക്കപ്പെടുന്നത് ഫഹദ് ഫാസില്‍ ചിത്രങ്ങളിലൂടെയാണ്.

ഫഹദിന് കേരളത്തിന് പുറത്തുള്ള ഈ സ്വീകാര്യതയെ തമാശരൂപേണ അവതരിപ്പിക്കുന്ന ഹൃദയപൂര്‍വ്വത്തിലെ രംഗം വൈറലായിരുന്നു. മോഹന്‍ലാലും ഉത്തരേന്ത്യന്‍ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്ന ഭാഗമാണ് ചര്‍ച്ചയായി മാറിയത്. ഇപ്പോഴിതാ ഇതേക്കുറിച്ചും ഫഹദിനുള്ള ഫാന്‍ ബേസിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തിലെ നായികയായ മാളവിക മോഹനന്‍.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ പ്രതികരണം. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടിയാണ് മാളവിക. കേരളത്തിന് പുറത്ത് ചര്‍ച്ചയാകുന്ന മലയാള സിനിമാ താരം ആരെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാളവിക.

''ഫാഫ, ആ സീന്‍ കൃത്യമാണ്. തിരക്കഥ ആദ്യമായി വായിച്ച ദിവസം ആ സീന്‍ വായിക്കുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. കാരണം എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. ബോംബെയിലുള്ള എന്റെ സുഹൃത്തുക്കളും മറ്റ് ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളും സംസാരിക്കുന്നത് അങ്ങനെ തന്നെയാണ്. ബോംബെയില്‍ പോയിക്കഴിഞ്ഞാല്‍, ഹിന്ദി സിനിമയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് മലയാള സിനിമയെക്കുറിച്ച് ഉപരിപ്ലവമായ ധാരണയേയുള്ളൂ. അതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പറ്റും'' എന്നാണ് മാളവിക പറയുന്നത്.

എനിക്ക് മലയാളം സിനിമകള്‍ ഇഷ്ടമാണെന്നും ഫാഫയെ ഇഷ്ടമാണെന്നും പറയുന്നത് ഇപ്പോഴത്തെ ട്രെന്റാണ്. ഇറ്റ് എ കൂള്‍ തിങ്. ഇപ്പോഴത്തെ ട്രെന്റുകളില്ലേ, ലബുബൂ, മച്ചാ റ്റീ പോലുള്ളവ, അതുപോലൊരു ട്രെന്റാണ് ഫാഫ. വി ഓള്‍ ലവ്യു ഫാഫ. ഞാനിത് പോസിറ്റീവായിട്ടാണ് പറയുന്നത്. പക്ഷെ ഐ ലവ് ഫാഫ എന്ന് പറയുന്നതൊരു കൂള്‍ തിങ് ആണ് ഇന്നെന്നും മാളവിക പറയുന്നു.

ഒരു മലയാളിയും നോണ്‍മലയാളിയും തമ്മിലുള്ള സംസാരത്തിന്റെ കൃത്യമായ അവതരണമാണത്. എന്നോട് തന്നെ കുറേപ്പേര്‍ വന്ന് പറഞ്ഞിട്ടുണ്ട്, നീ മലയാളത്തില്‍ അഭിനയിക്കുന്നുണ്ടല്ലേ, ഫാഫയുടെ കൂടെ അഭിനയിക്കണം എന്ന്. യെസ് യെസ് ഒരുനാള്‍ എന്ന് ഞാന്‍ മറുപടി നല്‍കും. ഒരുപാട് മീമുകളിറങ്ങിയിരുന്നു. ഒരുപാട് മലയാളികള്‍ കോണ്‍വെര്‍സേഷന്‍ വിത്ത് നോണ്‍ മലയാളി ഫ്രണ്ട് എന്ന് പറഞ്ഞ് ഷെയര്‍ ചെയ്യുന്നത് കണ്ടിരുന്നുവെന്നും താരം പറയുന്നു.

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോ തിരികെ വരുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മാളവിക മോഹനന്‍ നായകനാകുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, സംഗീത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ്.

Hridyapoorvam actress Malavika Mohanan says I Love FaFa is trend now. Her non-malayalee friends too says it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT