Vijay, Malavika Mohanan ഇൻസ്റ്റ​ഗ്രാം
Entertainment

'വിജയ്‌യുടെ ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്, ആരും അങ്ങനെ ചെയ്യാറില്ല'; മാളവിക മോഹനൻ

സെറ്റിൽ വളരെ അച്ചടക്കമുള്ളയാളാണ് അദ്ദേഹം.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് നടി മാളവിക മോഹനൻ. എന്തെങ്കിലും ഒരാവശ്യമുണ്ടെങ്കിൽ തനിക്ക് ഫോൺ വിളിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരാളാണ് വിജയ് എന്നും നടി വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് സെറ്റിൽ വെച്ചാണ്.

വളരെ സങ്കീർണമായ വെല്ലുവിളി നിറഞ്ഞ ഒരു സീനായിരുന്നു അന്ന് ഞങ്ങൾക്ക് ചെയ്യേണ്ടിയിരുന്നത്. ആ സീനിനെക്കുറിച്ച് എനിക്ക് കിട്ടിയ വിശദാംശങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. കാരണം എനിക്ക് അവസാന നിമിഷമാണ് അത് കിട്ടുന്നത്. അതുകൊണ്ട് തന്നെ അതുൾക്കൊള്ളാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.

പെട്ടെന്ന് ഒരാൾ വന്ന് ​ഹായ് പറഞ്ഞു. വലിയ ബഹളങ്ങളൊന്നുമില്ലാത്ത വളരെ ശാന്തനായ സെറ്റിൽ വളരെ അച്ചടക്കമുള്ളയാളാണ് അദ്ദേഹം. എല്ലാ കാര്യങ്ങളും അദ്ദേഹം നിരീക്ഷിക്കും. അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ അതാണ്. പിന്നെ പതിയെ അദ്ദേഹം എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായി മാറി.

ഭയങ്കര ഫൺ ആയിട്ടുള്ള ആളാണ് അദ്ദേഹം. എനിക്ക് വിളിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരാൾ. അങ്ങനെയൊരു സ്പെയ്സ് അദ്ദേഹം നമുക്ക് തരും. അദ്ദേഹത്തിന്റെ ആ സ്വഭാവം വളരെ നല്ലതാണെന്ന് എനിക്ക് തോന്നുന്നു. കാരണം എല്ലാവരും അങ്ങനെ ചെയ്യാറില്ല. അതുകൊണ്ട് അക്കാര്യത്തിൽ ഞാൻ അദ്ദേഹത്തെ ശരിക്കും അഭിനന്ദിക്കുന്നു.

മോഹൻലാൽ, രജനികാന്ത്, വിജയ് ഇവർക്കൊപ്പമെല്ലാം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും വളരെ അച്ചടക്കമുള്ളവരാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു കൊണ്ട് തന്നെ പ്രൊഫഷണലിസം എന്താണെന്ന് എനിക്ക് കൃത്യമായി മനസിലാക്കാനായി.

നിങ്ങൾക്ക് നന്നായി അഭിനയിക്കാൻ പറ്റും, കലാപരമായി കഴിവുണ്ട് അതോടൊപ്പം തന്നെ പ്രധാനമാണ് ജോലി ചെയ്യുന്നിടത്ത് എങ്ങനെ പെരുമാറുന്നു എന്നത്. രാവിലെ 7 മണിക്ക് ആണ് നമുക്ക് ഇറങ്ങേണ്ടതെങ്കിൽ 6:55 ന് അവർ നമ്മളെ വിളിക്കാൻ എത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഒരു കാലതാമസമുണ്ടാകുന്നില്ല, പ്രൊഡക്ഷന്റെ പണം വെറുതേ കളയുന്നില്ല. ഒരു യുവതാരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട പാഠമാണ്". - മാളവിക പറഞ്ഞു. 2021 ൽ പുറത്തിറങ്ങിയ മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ്‌യും മാളവികയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് നായകനായെത്തിയ ദ് രാജാ സാബ് ആണ് മാളവികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Cinema News: Actress Malavika Mohanan talks about Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍

ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍; അന്‍സിബിയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

തമിഴ്‌നാട്ടിൽ കുതിരക്കച്ചവടം: സ്പീക്കർക്കെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പിന് ടിവികെ എംഎൽഎയ്ക്ക് 35 കോടി രൂപ വാഗ്ദാനം; 3 പേർ അറസ്റ്റിൽ

മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ടയേറ്, 'പൊലീസ് 'നോക്കുകുത്തി', ആക്രമിച്ചത് ബിജെപി'

'ശ്രീശാന്തും ഞാനും അടുത്ത സുഹൃത്തുക്കളാണ്, ക്രിക്കറ്റിലുള്ളവർക്ക് എന്റെ വിശാൽ എന്ന പേര് മാത്രമേ അറിയൂ'; യഥാർഥ പേര് പറഞ്ഞ് നടൻ