മാളവിക മോഹനൻ ട്വിറ്റർ
Entertainment

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

എന്തിനാണ് എപ്പോഴും ​ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്നാണ് ഒരാൾക്ക് അറിയേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് നടി മാളവിക മോഹനൻ. പലപ്പോഴും താരത്തിന്റെ ​ഗ്ലാമറസ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റെ വസ്ത്രധാരണം വിമർശനത്തിനു കാരണമാകാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ താരത്തിന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളും എത്തി. വിമർശനങ്ങൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഗ്ലാമർ ഷോകൾ നിർത്തി എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരിക്കലുമില്ല, എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് താരം മറുപടിയായി കുറിച്ചത്. എന്നാണ് അഭിനയം പഠിക്കാൻ ക്ലാസിൽ പോകുന്നത്? എന്നാണ് മറ്റൊരാൾ ചോദിച്ചത്. നിങ്ങൾ ഈ സമൂഹത്തിൽ ഏതെങ്കിലും രൂപത്തിൽ പ്രസക്തമാകുന്ന സമയത്ത് ഞാൻ അഭിനയം പഠിക്കാൻ പോകും. അപ്പോൾ ഈ ചോദ്യം വീണ്ടും ചോദിക്കണം എന്നാണ് താരം മറുപടി നൽകിയത്.

എന്തിനാണ് എപ്പോഴും ​ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്നാണ് ഒരാൾക്ക് അറിയേണ്ടിയിരുന്നത്. തനിക്ക് അത് ഇഷ്ടമായതുകൊണ്ടാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. കല്യാണ് എപ്പോഴാണ് എന്ന് ചോദിച്ചും ഒരാളെത്തി. എന്തിനാണ് തന്നെ കല്യാണം കഴിപ്പിക്കാൻ ഇത്ര തിടുക്കം എന്നായിരുന്നു താരത്തിന്റെ മറുപടി.

താരത്തിന്റെ വിശേഷങ്ങളേക്കുറിച്ചും ഇഷ്ടങ്ങളേക്കുറിച്ചുമെല്ലാം ആരാധകർ ചോദ്യം ചോദിച്ചിട്ടുണ്ട്. ആവേശം കണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. കണ്ടിട്ടില്ലെന്നും കാണണമെന്നും താരം പറഞ്ഞു. ഫഹദ് ഫാസിൽ ​ഗംഭീര അഭിനേതാവും പെർഫോർമറുമാണെന്നും താരം കൂട്ടിച്ചേർത്തു. ഇഷ്ട തെലുങ്ക് നായികമാർ ആരാണെന്നും താരം വെളിപ്പെടുത്തി. അനുഷ്ക ഷെട്ടിയേയും സമാന്തയേയും ഇഷ്ടമാണ് എന്നാണ് താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT