ജെ ഫ്രാൻസിസ് 
Entertainment

സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു 

‘പൂത്തുമ്പിയും പൂവാലൻമാരും', ‘മസനഗുഡി മന്നാഡിയാർ സ്പീക്കിങ്' എന്നീ സിനിമകൾ സംവിധാനം ചെയ്തു 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമ-സീരിയൽ സംവിധായകൻ ജെ ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

‘പൂത്തുമ്പിയും പൂവാലൻമാരും', ‘മസനഗുഡി മന്നാഡിയാർ സ്പീക്കിങ്' എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?’ എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ഇന്ന് രാവിലെ 11 മുതൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തും. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റെയും മേരിയുടേയും മകനാണ്. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും