Adoor Gopalakrishnan ഫയൽ
Entertainment

Fact Check | അടൂര്‍ സിനിമയെടുത്തത് കെഎസ്എഫ്ഡിസി ഫണ്ടിലോ? നിര്‍മാതാക്കള്‍ ആര്?

എന്തുകൊണ്ടാവും ആളുകൾക്ക് അടൂരിനോട് ഇത്ര കലിപ്പെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകൾക്കും പട്ടികജാതി, പട്ടിക വർഗക്കാർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം വെറുതെ നൽകരുതെന്ന് സിനിമാ കോൺക്ലേവ് വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വൻ‌ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. അടൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്.

‘ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്‌എഫ്‌ഡി‌സി) വെറുതെ പണം നൽകരുത്, സ്ത്രീകളായതു കൊണ്ടു മാത്രം അവസരം നൽകരുത്, പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് സിനിമ എങ്ങനെ ഉണ്ടാക്കാമെന്നതിൽ മൂന്നു മാസം തീവ്ര പരിശീലനം നൽകണം’ എന്നിങ്ങനെയായിരുന്നു അടൂരിന്റെ പരാമർശം.

കെഎസ്‌എഫ്‌ഡി‌സി നിർമിച്ച ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽ മീ‍ഡിയയിലും നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ അടൂർ സംവിധാനം ചെയ്ത ചില ചിത്രങ്ങളുമുണ്ട്. എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ തുടങ്ങി അടൂർ സംവിധാനം ചെയ്ത ചില ചിത്രങ്ങൾ കെഎസ്‌എഫ്‌ഡി‌സി ഫണ്ടിലൂടെ നിർമിച്ചതാണ് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ.

യഥാർഥത്തിൽ ഈ ചിത്രങ്ങളൊക്കെ നിർമിച്ചത് ആരാണ്. അടൂര്‍ സിനിമയെടുത്തത് കെഎസ്എഫ്ഡിസി ഫണ്ടിലൂടെയാണോ?. കെഎസ്‌എഫ്‌ഡി‌സി നിർമിച്ച ചിത്രങ്ങൾ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.

കെഎസ്എഫ്ഡിസി നിർമിച്ചു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ നിർമാതാക്കൾ ഇവരാണ്:

സ്വപ്നാടനം - ടി മുഹമ്മദ് ബാപ്പു (കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ്)

യവനിക - ഹെന്റി ഫെർണാണ്ടസ് (ജമിനി കളർലാബ്)

എലിപ്പത്തായം - രവി (ജനറൽ പിക്‌‌ചേഴ്സ്)

മുഖാമുഖം - രവി (ജനറൽ പിക്‌‌ചേഴ്സ്)

അനന്തരം - രവി (ജനറൽ പിക്‌‌ചേഴ്സ്)

മതിലുകൾ - അടൂർ ഗോപാലകൃഷ്ണൻ (അടൂർ ഗോപാലകൃഷ്ണൻ പ്രൊഡക്ഷൻസ്)

വിധേയൻ - രവി (ജനറൽ പിക്‌‌ചേഴ്സ്)

കഥാപുരുഷൻ - അടൂർ ഗോപാലകൃഷ്ണൻ, ടോഗുച്ചി ഒഗാന

നിഴൽക്കൂത്ത് - അടൂർ ഗോപാലകൃഷ്ണൻ, ജോയൽ ഫാർജെസ്

കെഎസ്എഫ്ഡിസി നിർമിച്ച ചിത്രങ്ങളിലൂടെ:

ഡിവോഴ്‌സ് - മിനി ഐജി (സംവിധാനം)

നിഷിദ്ധോ - താര രാമാനുജൻ (സംവിധാനം)

പ്രളയ ശേഷം ഒരു ജലകന്യക - മനോജ് കുമാർ (സംവിധാനം)

അരിക് - വിഎസ് സനോജ് (സംവിധാനം)

ബി 32 മുതൽ 44 വരെ - ശ്രുതി ശരണ്യം (സംവിധാനം)

വിക്ടോറിയ- ശിവരഞ്ജിനി (സംവിധാനം)

ചുരുൾ - അരുൺ ജെ മോഹൻ (സംവിധാനം)

മുംമ്ത- ഫർസാന ബിനി (സംവിധാനം)

കാട്- സുനീഷ് വടക്കുംപാടൻ (സംവിധാനം)

നിള- ഇന്ദു ലക്ഷ്മി (സംവിധാനം)

ഇതിൽ നിഷിദ്ധോ , ബി 32 മുതൽ 44 വരെ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങൾ വിവിധ ദേശീയ, അന്തർദേശീയ ചലച്ചിത്ര വേദികളിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Cinema News: Malayalam Movies produced under KSFDC scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT