ALLU_ARJUN_GUN 
Entertainment

160 വർഷം പഴക്കമുള്ള തോക്ക്, അല്ലു അർജുന് അപൂർവ സമ്മാനവുമായി മലയാളി വ്യവസായി

റിയാസ് കില്‍ട്ടൺ എന്ന പ്രവാസി മലയാളി വ്യവസായിയുടേതാണ് സമ്മാനം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ മിന്നും താരമാണ് അല്ലു അർജുൻ. മലയാളികളുൾപ്പടെ നിരവധി പേർ താരത്തിന്റെ ആരാധകരാണ്. ഇപ്പോൾ പ്രിയ താരത്തിന് മലയാളി നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.  160 വർഷം പഴക്കമുള്ള തോക്കാണ് താരത്തിന് സമ്മാനിച്ചത്. റിയാസ് കില്‍ട്ടൺ എന്ന പ്രവാസി മലയാളി വ്യവസായിയുടേതാണ് സമ്മാനം. 

യുഎഇ സന്ദർശനത്തിന് എത്തിയ താരത്തിന് റിയാസ് അപൂർവ സമ്മാനം താരത്തിന് കൈമാറുകയായിരുന്നു. ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പുതിയ ചിത്രം പുഷ്പയുടെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെയാണ് താരം കുടുംബത്തിനൊപ്പം  ദുബായിൽ എത്തിയത്. ദുബായിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. രണ്ടു ഭാ​ഗങ്ങളായി എത്തുന്ന പുഷ്പയുടെ ആ​ദ്യ ഭാ​ഗം ഡിസംബറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം