ഫയല്‍ ചിത്രം 
Entertainment

മാലിക്ക് വിറ്റുപോയത് 14 കോടി രൂപയ്ക്ക്? ചർച്ചയായി ഒടിടി വിൽപ്പന

ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് മാലിക്ക്. 27 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽമുടക്ക്

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെ മാലിക്ക്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസാവുന്നത്. കഴിഞ്ഞ ദിവസം ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ മാലിക്ക് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ടോപ്പിക്കാവുകയാണ്. മാലിക്കിന്റെ ഒടിടി വിൽപന സംബന്ധിച്ച കണക്കുകളാണ് ചർച്ചയാവുന്നത്. 

ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് മാലിക്ക്. 27 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽമുടക്ക്. എന്നാൽ 14 കോടി രൂപയ്ക്കാണ് മാലിക്കിന്‍റെ ഒടിടി വില്‍പ്പന നടന്നിരിക്കുന്നതെന്ന് ലെറ്റ്സ് ഒടിടി എന്ന വെബ് സൈറ്റ് ആണ് ഈ കണക്ക് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നേരത്തെ ദൃശ്യം 2ന് ആമസോണ്‍ 30 കോടിയാണ് നല്‍കിയതെന്നും ഇതേ സൈറ്റ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. അതേസമയം മാലിക്കിന് ലഭിച്ചിരിക്കുന്നത് 22 കോടിയാണെന്നും ചില ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. 

തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം രണ്ടാം കോവിഡ് തരം​ഗത്തെ തുടർന്നാണ് ഒടിടിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ ചിത്രം തിയറ്ററിൽ എത്തിയാൽ നഷ്ടമായിരിക്കും എന്നു പറഞ്ഞാണ് നിർമാതാവ് ആന്റോ ജോസഫ് റിലീസ് മാറ്റിയത്. 

ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. പീരിയഡ് ഗണത്തിൽപെടുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയാണ് ഫഹദ് സിനിമയിൽ എത്തുന്നത്.  ‌ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT