സമ്പത്ത് റാം, ദേവനന്ദ/ ഇൻസ്റ്റ​ഗ്രാം 
Entertainment

സിനിമയിൽ ഓടിച്ച വില്ലൻ, മഹിക്ക് സർപ്രൈസ് കൊടുത്ത് കല്ലു; വിഡിയോ

സമ്പത്തിന് സർപ്രൈസ് നൽകി ദേവനന്ദ

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ തന്നെ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ച വില്ലന് അങ്ങോട്ട് ഓടിച്ചെന്ന സർപ്രൈസ് നൽകി മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ദേവനന്ദ. കൊച്ചി വിമാനത്താവളത്തിൽ ഫ്ലൈറ്റിനായി കാത്തിരിക്കുന്നതിനിടെയാണ് സമ്പത്ത് റാമിനരികിലേക്ക് അപ്രതീക്ഷിതമായി ദേവനന്ദ ഓടിവന്നത്. ആദ്യം ഒന്നു വിസ്‌മയിച്ചു. പിന്നീട് ദേവനന്ദയെ തിരിച്ചറിഞ്ഞ സമ്പത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കുട്ടിത്താരത്തെ കെട്ടിപ്പിടിച്ചു 
താരം സ്നേഹം പങ്കുവെച്ചു. 

സിനിമയിൽ മഹി എന്ന ക്രൂരനായ വില്ലൻ കഥാപാത്രമായിരുന്നു സമ്പത്ത് ചെയ്‌തിരുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ദേവനന്ദ. താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചത്. വിഡിയോയ്‌ക്ക് താഴെ സമ്പത്തും കമന്റ് ചെയ്‌തിട്ടുണ്ട്. നന്ദി കല്ലു, നിന്നെ കണ്ടെതിൽ വളരെ സന്തോഷം, എല്ലാ നന്മകളും നേരുന്നു എന്നായിരുന്നു സമ്പത്ത് പറഞ്ഞത്. വിഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ച് രം​ഗത്തെത്തിയത്. വില്ലനും നായികയും എന്ന തരത്തിലാണ് കമന്റുകൾ. ഒരു ലക്ഷത്തിലധികം ലൈക്കുകൾ വിഡിയോയ്‌ക്ക് കിട്ടി.

സുന്ദർ സി സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം അരൺമനൈ നാലാം ഭാഗത്തിലൂടെ തമിഴ് സിനിമ രം​ഗത്തും അരങ്ങേറ്റം കുറിക്കുകയാണ് ദേവനന്ദ. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സമ്പത്ത് റാം. ജനകൻ, സെവൻസ് തുടങ്ങി നിരവധി മലയാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT