മല്ലിക സുകുമാരനും പൃഥ്വിരാജും, ആടുജീവിതം സ്റ്റിൽ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്, പൃഥ്വിയെ കണ്ട് ഞാൻ കരഞ്ഞു പോയി'; മല്ലിക സുകുമാരൻ

ശരീരഭാരം കുറഞ്ഞ സമയത്തെ പൃഥ്വിരാജിന്റെ ചിത്രം കണ്ട് കരഞ്ഞുപോയി എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും- ബ്ലെസിയും ഒന്നിക്കുന്ന ആടു ജീവിതം. ചിത്രത്തിനായി വൻ മേക്കോവറാണ് താരം നടത്തിയത്. 30 കിലോ ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പൃഥ്വിരാജിന്റെ മേക്കോവറിനെക്കുറിച്ച് അമ്മ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശരീരഭാരം കുറഞ്ഞ സമയത്തെ പൃഥ്വിരാജിന്റെ ചിത്രം കണ്ട് കരഞ്ഞുപോയി എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. 

ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും. തീരെ അവശാനായുള്ള സ്റ്റിൽസ് ഒന്നും അവൻ എന്നെ കാണിച്ചിട്ടില്ല. അതുവരെ കണ്ടത് തന്നെ സഹിച്ചില്ല. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും അവൻ കഷ്ടപ്പെട്ടു. മറ്റാരും അങ്ങനെ ചെയ്യില്ല.- ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞു. 

ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതമെന്നാണ് മല്ലിക പറയുന്നത്. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്. അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം. - താരം കൂട്ടിച്ചേർത്തു. സിനിമ എങ്ങനെയുണ്ട് എന്നറിയാൻ നോവൽ വായിച്ചവർക്കെല്ലാം ആ​ഗ്രമുണ്ടെന്നും ചിത്രം വേ​ഗം റിലീസ് ചെയ്യട്ടെ എന്നും മല്ലിക പറഞ്ഞു. 

ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും സിനിമ പൂർത്തിയാക്കിയത്. വിവിധ രാജ്യങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. അമല പോൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്