പ്രമുഖ കന്നഡ സംവിധായകന്‍ എസ്‌കെ ഭഗവന്‍ അന്തരിച്ചു

ദൊരൈ- ഭഗവന്‍ എന്ന പേരിലാണ് ഇവര്‍ സിനിമകള്‍ ഒരുക്കിയിരുന്നു. ഇരുവരും ചേര്‍ന്ന് 50ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തു
എസ്‌കെ ഭഗവന്‍/ ചിത്രം; ട്വിറ്റർ
എസ്‌കെ ഭഗവന്‍/ ചിത്രം; ട്വിറ്റർ

ബെംഗളൂരു; പ്രമുഖ കന്നഡ സംവിധായകന്‍ എസ്‌കെ ഭഗവന്‍ (ശ്രീവാസ കരിഷ് അയ്യങ്കാര്‍ ഭഗവാന്‍)അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

സംവിധായക സഹായി ആയാണ് ഭഗവന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1966ല്‍ റിലീസ് ചെയ്ത സന്ധ്യ രാഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനാവുന്നത്. ജെഡറ ബാലെ എന്ന ചിത്രത്തിനു ശേഷം ബി ദൊരൈരാജുമായി ചേര്‍ന്ന് സിനിമകള്‍ എടുക്കാന്‍ തുടങ്ങി.

ദൊരൈ- ഭഗവന്‍ എന്ന പേരിലാണ് ഇവര്‍ സിനിമകള്‍ ഒരുക്കിയിരുന്നു. ഇരുവരും ചേര്‍ന്ന് 50ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തു. കസ്തുരി നിവസ, ഇരഡു കനസു, ബയലു ദാരി, ജീവന ചൈത്ര, ഗലി മാടു, ഹോസ ബേലകു, ഓപ്പറേഷന്‍ ഡയമണ്ട് റോക്കറ്റ്, തുടങ്ങിയവയാണ് ഹിറ്റ് സിനിമകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com